യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

സമ്പാട റിയാലിറ്റിസിനെ ഏറ്റെടുത്ത് കോൾട്ടെ പാട്ടീൽ ഡെവലപ്പേഴ്‌സ്

മുംബൈ: പൂനെ ആസ്ഥാനമായുള്ള സമ്പാട റിയാലിറ്റിസിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച്‌ കോൾട്ടെ പാട്ടീൽ ഡെവലപ്പേഴ്‌സ്. ഈ ഏറ്റെടുക്കലിൽ പൂനെയിലെ കിവാലെയിലെ 2.5 ദശലക്ഷം ചതുരശ്ര അടി പാർപ്പിട വികസന സാധ്യതയുള്ള ഭൂമി ഉൾപ്പെടുന്നതായി കോൾട്ടെ പാട്ടീൽ പ്രസ്താവനയിൽ പറഞ്ഞു.

സമ്പാട റിയാലിറ്റിസിന്റെ 85 ശതമാനം ഇക്വിറ്റി ഓഹരികൾ ഉടനടിയും ശേഷിക്കുന്ന 15 ശതമാനം ഓഹരി യഥാസമയവും ഏറ്റെടുക്കുന്നതാണ് ഈ നിർദിഷ്ട ഇടപാടെന്ന് കമ്പനി അറിയിച്ചു. ഈ ഏറ്റെടുക്കൽ ഇടപാടിനായി കോൾട്ടെ പാട്ടീൽ ഡെവലപ്പേഴ്‌സ് കമ്പനിയിൽ 120 കോടി രൂപയുടെ മൊത്തം നിക്ഷേപം നടത്തി.

ഈ ഏറ്റെടുക്കലിലൂടെ 1,400 കോടി രൂപയുടെ അധിക വരുമാന സാധ്യതയാണ് കമ്പനിക്ക് ലഭിക്കുന്നത്. 1,666 കോടി രൂപയുടെ വിപണി മൂലധനമുള്ള ഒരു നിർമ്മാണ കമ്പനിയാണ് കോൾട്ടെ പാട്ടീൽ ഡെവലപ്പേഴ്‌സ്.

X
Top