എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഓട്ടോറിക്ഷ സര്‍വീസ് മൗലികാവകാശമല്ലെന്ന് ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് ഓട്ടോറിക്ഷ സര്വീസ് നടത്തുകയെന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാന് നിയന്ത്രണമില്ലാതെ സര്വീസ് നടത്താന് അനുവദിക്കണമെന്ന ഹര്ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമന് ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി സ്വദേശി പി.കെ. രതീഷ് അടക്കമുള്ളവരായിരുന്നു ഹര്ജിക്കാര്.

വിമാനത്താവള അതോറിറ്റിക്ക് ഓട്ടോസര്വീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്നതടക്കമുള്ള വാദമായിരുന്നു ഹര്ജിക്കാര് ഉന്നയിച്ചത്. മോട്ടോര് വാഹന പെര്മിറ്റുള്ളതിനാല് വിമനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റുന്നത് വിലക്കാനാകില്ലെന്നും വാദിച്ചു.

എന്നാല്, വിമാനത്താവളം നിയന്ത്രിതമേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യം ചെയ്യാനാകില്ലെന്നും കൊച്ചി എയര്പോര്ട്ട് അതോറിറ്റി വാദിച്ചു.

ഈ വാദം അംഗീകരിച്ച കോടതി വിമാനത്താവളങ്ങളില് നിയന്ത്രണം ഏര്പ്പെടുത്താന് നിയമപരമായ അവകാശമുണ്ടെന്ന് വിലയിരുത്തിയാണ് ഹര്ജി തള്ളിയത്.

X
Top