ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് 150 കോടി സമാഹരിക്കും

കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റെഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ പത്താമത് പബ്ലിക് ഇഷ്യൂ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് പ്രഖ്യാപിച്ചു.
അടിസ്ഥാന പബ്ലിക് ഇഷ്യൂ സൈസ് 75 കോടിയാണ്.

ഇതിനുപുറമേ 75 കോടി വരെ അധിക സബ്സ്‌ക്രിപ്ഷനുള്ള ഓപ്ഷനിലൂടെ 150 കോടി രൂപയാകും പബ്ലിക് ഇഷ്യൂവിന്‍റെ പരിധി. ഈമാസം 22ന് ആരംഭിച്ച എന്‍സിഡി ഇഷ്യൂ ഓഗസ്റ്റ് രണ്ടിന് അവസാനിക്കും.

വ്യക്തിഗത നിക്ഷേപകര്‍ക്കു തെരഞ്ഞെടുക്കാന്‍ പത്ത് വ്യത്യസ്ത ഓപ്ഷനുകളാണ് എന്‍സിഡികള്‍ക്കുള്ളത്. വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളില്‍ 9.50 ശതമാനം മുതല്‍ 11.00 ശതമാനം വരെയുള്ള നിരക്കുകളില്‍ വരുമാനം ലഭ്യമാണ്.

400 ദിവസം മുതല്‍ 79 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളുടെ മുഖവില 1000 രൂപയും ഏറ്റവും കുറഞ്ഞ നിക്ഷേപിക്കാവുന്ന തുക 5000 രൂപയുമാണ്.

കമ്പനിയുടെ എല്ലാ ശാഖകള്‍ വഴിയും നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. അപേക്ഷാഫോമുകള്‍ https://klmaxiva. com/ncd ല്‍ ലഭ്യമാണ്.

എൻസിഡിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഗോള്‍ഡ് ലോണ്‍ വിപുലീകരണത്തിനായി വിനിയോഗിക്കുമെന്നും രാജ്യം മുഴുവന്‍ കമ്പനിയുടെ ശാഖകള്‍ വ്യാപിപ്പിക്കുമെന്നും ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

X
Top