ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ട്രംപിനോടും മുട്ടാന്‍ മടിക്കാതെ കിറ്റെക്‌സ്

ടെക്‌സ്‌റ്റൈല്‍ വ്യവസായ രംഗത്ത് രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനമാണ് കിറ്റെക്‌സ്. ലോകത്ത് കുഞ്ഞുടുപ്പുകളുടെ നിര്‍മാണത്തില്‍ മുന്‍നിരക്കാര്‍. പ്രമുഖരായ ആഗോള ബ്രാന്‍ഡുകളില്‍ പലരുടെയും കുഞ്ഞുടുപ്പുകള്‍ നിര്‍മിക്കുന്നത് കിറ്റെക്‌സിന്റെ കേരളത്തിലെയും തെലങ്കാനയിലെയും ഫാക്ടറികളിലാണ്.

എംസി ജേക്കബ് എന്ന മഹാരഥന്‍ 1960-കളില്‍ കിഴക്കമ്പലത്ത് വിത്തിട്ട സംരംഭങ്ങളെ അദ്ദേഹത്തിന്റെ പിന്‍തലമുറ മുന്‍നിര ബ്രാന്‍ഡുകളാക്കി വളര്‍ത്തി. അന്ന അലുമിനിയം, ചാക്‌സണ്‍ പ്രഷര്‍ കുക്കര്‍, കിറ്റെക്‌സ് മുണ്ടുകള്‍, സാറാസ് കറിപൗഡര്‍ എന്നിങ്ങനെ മലയാളിയുടെ പ്രിയപ്പെട്ട നിരവധി ബ്രാന്‍ഡുകള്‍. എന്നാല്‍ 1992-ല്‍ അദ്ദേഹത്തിന്റെ ഇളയ മകന്‍ സാബു എം ജേക്കബ് പിതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പടുത്തുയര്‍ത്തിയ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലോകോത്തര കമ്പനിയായി വളര്‍ന്നു.

2020 വരെ കേരളത്തില്‍ മാത്രം ഉത്പാദനം നടത്തിയ കിറ്റെക്‌സ് തൊട്ടടുത്ത വര്‍ഷം തെലങ്കാനയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വാറങ്കലിലും ഹൈദരാബാദിലുമായി നിലവില്‍ കിറ്റെക്‌സിന് തെലങ്കാനയില്‍ രണ്ട് വന്‍കിട ഫാക്ടറികളുണ്ട്. വാറങ്കല്‍ ഫാക്ടറി പൂര്‍ണ സജ്ജമായതോടെ ഉത്പാദനവും വരുമാനവും പലമടങ്ങ് വര്‍ധിച്ചു. ഓഹരി വിപണിയിലും കമ്പനി മുന്നേറ്റത്തിലാണ്. ആന്ധ്രയിലും വലിയൊരു നിക്ഷേപം സംബന്ധിച്ച് കാര്യങ്ങള്‍ പുരോഗമിക്കവെയാണ് ഡോണള്‍ഡ് ട്രംപിന്റെ ആന്റി-ഇന്ത്യ താരിഫ് ഷോക്ക് വെല്ലുവിളിയായത്.

എന്നാല്‍ പല മുന്‍നിര കയറ്റുമതി സംരംഭകരും പകച്ചു നില്‍ക്കെ താരിഫ് പ്രതിസന്ധിയെ നേരിടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സന്നാഹങ്ങള്‍ ഒരുക്കുന്ന കിറ്റെക്‌സിനെയാണ് രാജ്യം കണ്ടത്. പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കമ്പനി ശ്രമം തുടങ്ങി. യുഎസ് വിപണിയില്‍ ഏറെ സ്വീകാര്യതയുള്ള ലിറ്റില്‍ സ്റ്റാര്‍സ് എന്ന സ്വന്തം ബ്രാന്‍ഡ് കിറ്റെക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ പട്ടണങ്ങളിലായി ആയിരത്തോളം സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി.

ട്വന്റി 20 കിഴക്കമ്പലം എന്ന സാമൂഹിക സംരംഭത്തിലൂടെ പ്രാദേശിക രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ് കിറ്റെക്‌സ്. സാബു എം ജേക്കബ് തന്നെയാണ് സംഘടനയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍.

X
Top