ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ലാ-ഗജ്ജർ മെഷിനറീസിന്റെ ഓഹരികൾ ഏറ്റെടുക്കാൻ കിർലോസ്‌കർ ഓയിൽ എഞ്ചിൻസ്

മുംബൈ: അഹമ്മദാബാദ് ആസ്ഥാനമായുള്ള ലാ-ഗജ്ജർ മെഷിനറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എൽജിഎം) ശേഷിക്കുന്ന ഓഹരികൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് കിർലോസ്‌കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ് (കെഒഇഎൽ). ശേഷിക്കുന്ന ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ എൽജിഎം കെഒഇഎല്ലിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമായി മാറും.

2017-ൽ കിർലോസ്‌കർ ഓയിൽ എഞ്ചിൻസ് ലാ-ഗജ്ജർ മെഷിനറീസിന്റെ 76 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. ഡീസൽ എഞ്ചിനുകൾ, കാർഷിക ഉപകരണങ്ങൾ, ജനറേറ്റർ സെറ്റുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളാണ് കെഒഇഎൽ.

ഡീസൽ ജനറേറ്റർ സെറ്റുകൾക്കായി എയർ-കൂൾഡ്, ലിക്വിഡ്-കൂൾഡ് എഞ്ചിനുകൾ നിർമ്മിക്കുന്നതിൽ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് (2kVA മുതൽ 1500 KVA വരെ). ഡീസൽ, ഇലക്‌ട്രിക് പമ്പ് സെറ്റുകൾ, പവർ ടില്ലറുകൾ, പ്രത്യേക മത്സ്യബന്ധന എഞ്ചിൻ എന്നിവയുടെ വിപണിയിലെ മുൻനിരക്കാരനാണ് കമ്പനി.

അതേസമയം ഇന്ത്യയിലെ ഒരു പ്രമുഖ സബ്‌മേഴ്‌സിബിൾ, മോണോ ബ്ലോക്ക് പമ്പ് നിർമ്മാതാവാണ് എൽജിഎം.

X
Top