
കാരെന്‍സിന്‍റെ ഉടമകള്‍ 84-km നീണ്ട ഡ്രൈവില്‍ ഏറ്റവും മികച്ച മൈലേജ് നേടാന്‍ മത്സരിച്ചു
ഓരോ കാറ്റഗറിയിലും ജേതാക്കള്‍ക്ക് 1 ലക്ഷം രൂപയും, റണ്ണേഴ്സ് അപ്പിന് 50,000 രൂപയും വീതം സമ്മാനിച്ചു
കൊച്ചി : രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, 2022 ആഗസ്റ്റ് 7-ന് ഡൽഹി-NCR ൽ തങ്ങളുടെ സമാദരണീയ കസ്റ്റമേഴ്സിന് വേണ്ടി പ്രത്യേകം ഒരുക്കിയ ഉപഭോക്തൃ അനുഭവമായ, ‘ദി കാരെൻസ് ഡ്രൈവ്’ സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്ബ്‌സ് ഓഫ് ഇന്ത്യയുടെ (FMSCI) മേൽനോട്ടവും സാക്ഷ്യപത്രവും ലഭിച്ച ഈ ഡ്രൈവിൽ 22 കാരെൻസ് കസ്റ്റമര്‍മാര്‍ തങ്ങളുടെ കാറുകളിൽ മികച്ച മൈലേജ് നേടുകയെന്ന ലക്ഷ്യത്തോടെ 84 കിലോമീറ്റർ ഡ്രൈവിൽ മത്സരിച്ചു. ഗ്രേറ്റർ നോയിഡയിലെ സ്റ്റെല്ലാർ ജിംഖാനയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത ഡ്രൈവ് ജെവാർ വരെ ആയിരുന്നു.
മാനുവൽ, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ സജ്ജമാക്കിയ പെട്രോൾ, ഡീസൽ പവർട്രെയിനുകൾ എന്ന 4 കാറ്റഗറികളിലായി കാരെന്‍സ് ഈ ഡ്രൈവിന് സാക്ഷ്യം വഹിച്ചു. പ്രമുഖ ഓട്ടോ അനലിസ്റ്റ് ടുട്ടു ധവാന്‍റെ മേൽനോട്ടത്തിലാണ് അത് നടന്നത്. പങ്കെടുത്തവര്‍ക്ക് അദ്ദേഹം വിലപ്പെട്ട ചില ടിപ്സ് പറഞ്ഞുകൊടുത്തു. 4 വിജയികളെയും റണ്ണേഴ്‌സ് അപ്പുകളെയും പ്രഖ്യാപിച്ചുകൊണ്ടാണ് കാരെൻസ് ഡ്രൈവ് സമാപിച്ചത്. അവരില്‍ ഓരോരുത്തരും അവരവരുടെ വേരിയന്‍റിൽ മികച്ച മൈലേജ് നേടിയവരാണ്. എല്ലാ കിയ കാരൻസിലും കുറഞ്ഞത് 3 പേര്‍ വീതം കയറിയിരുന്നു, തന്‍റെ ഡീസൽ മാനുവൽ കിയ കാരെൻസില്‍ വിപിൻ ത്യാഗിയാണ് ഏറ്റവും ഉയർന്ന
മൈലേജ് ആയ 29. 8 KMPL നേടിയത്. പങ്കെടുത്ത എല്ലാവരും കൈവരിച്ച ശരാശരി മൈലേജ് 23.5 KMPL ആണ്.
ഈ അവസരത്തിൽ സംസാരിക്കവെ, കിയ ഇന്ത്യ VP യും സെയിൽസ് & മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു, “കിയയിൽ, ക്ലാസ്-ലീഡിംഗ് പ്രോഡക്ടുകള്‍ കൊണ്ടുവരിക മാത്രമല്ല, ഞങ്ങളുടെ ആദരണീയ കസ്റ്റമേഴ്സിന് കൃത്യമായ ഇടവേളകളില്‍ മികച്ച ബ്രാൻഡ് അനുഭവം നൽകുക എന്നതും
ഞങ്ങളുടെ നിരന്തരമായ ഉദ്യമമാണ്. അതിലേക്കുള്ള മറ്റൊരു സംരംഭമാണ് ‘ദി കാരെൻസ് ഡ്രൈവ്’.
കിയയുടെ കൂടാരത്തില്‍ നിന്നുള്ള ശ്രദ്ധേയമായ ഒരു ഓഫറാണ് കാരെന്‍സ്, ഈ വർഷം ലോഞ്ച് ചെയ്തതിനുശേഷം അത് അനേകം പേരുടെ ഹൃദയം കവര്‍ന്നു. ഈ അനുഭൂതിദായകമായ ഡ്രൈവ് കാരന്‍സ് ഒരു തികഞ്ഞ ഫാമിലി കാർ ആണെന്നതിന്‍റെ തെളിവാണ്. ഈ ഡ്രൈവ് കാരെന്‍സ് ഫാമിലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങളെ സഹായിച്ചു, ഈ ഇവന്‍റ് വിജയിപ്പിച്ചതിന് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു”. തന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട്, പ്രമുഖ ഓട്ടോമോട്ടീവ് അനലിസ്റ്റ്, ശ്രീ ടുട്ടു ധവാൻ പറഞ്ഞു,
“കസ്റ്റമര്‍മാര്‍ അവരുടെ കാറിന്‍റെ വേഗപരിധി ടെസ്റ്റ് ചെയ്യാനായി ഒരുമിക്കുന്ന ഇത്തരം ഡ്രൈവുകള്‍ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. ഒരു ബ്രാൻഡിന് അതിന്‍റെ കസ്റ്റമറിനായി വാഗ്ദാനം ചെയ്യാവുന്ന ഏറ്റവും ആധികാരികമായ അനുഭവമായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഡ്രൈവിൽ ഞങ്ങൾ സാക്ഷ്യം വഹിച്ച സന്തോഷവും ഉത്സാഹവും തികച്ചും അപൂർവ്വമാണ്, ഈ കസ്റ്റമേഴ്സിന് അവരുടെ കാരെന്‍സിലുള്ള മതിപ്പ്
എത്രത്തോളമുണ്ടെന്നാണ് അത് കാണിക്കുന്നത്. വാഹനത്തിൽ മൂന്നോ അതിലധികമോ ആളുകൾ ഇരുന്നുകൊണ്ട് കസ്റ്റമേഴ്സ് കൈവരിച്ച മൈലേജ് അതിന്‍റെ ക്വാളിറ്റി എഞ്ചിനീയറിംഗിന്‍റെ നേര്‍സാക്ഷ്യമാണ്. ഇന്ത്യയില്‍ അടുത്തകാലത്ത് ലഭിച്ചിട്ടുള്ള ബെസ്റ്റ് ഫാമിലി മൂവേഴ്സിൽ ഒന്നാണ് കാരെന്‍സ് എന്നാണ് എന്‍റെ അഭിപ്രായം. ഇന്ത്യയിൽ തുടക്കം മുതൽ ചെയ്തതുപോലെ കിയ ഇന്ത്യ കസ്റ്റമേഴ്സിന്‍റെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”
കാറ്റഗറികളില്‍ നിന്നുള്ള നാല് വിജയികൾക്ക് 1 ലക്ഷം രൂപ വീതവും, റണ്ണേഴ്സ്-അപ്പിന് 50,000 രൂപ വീതവും ലഭിച്ചു. പങ്കെടുത്ത എല്ലാവരും ഡ്രൈവ് നന്നായി ആസ്വദിച്ചു, ആവേശം പങ്കുവയ്ക്കുകയും, ബ്രാൻഡും അതിന്‍റെ സാരഥികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് വാചാലമാകുകയും ചെയ്തു.