ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

മരാമത്ത് നിർമിതികളെ സഹായിക്കാന്‍ കെഎച്ച്ആർഐയുടെ വെബ് ആപ്ലിക്കേഷനുകൾ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായകമാകും വിധം എട്ട് മീറ്റർ വരെ ഉയരമുള്ള സംരക്ഷണ ഭിത്തികൾ എളുപ്പത്തില്‍ രൂപകല്പന ചെയ്യാനുതകുന്ന വെബ് ആപ്ലിക്കേഷന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രൂപം നൽകി.

അതോടൊപ്പം, കേരളത്തിലുടനീളമുള്ള മണ്ണിന്റെ ഉപരിതലത്തിനടയിലുള്ള ജിയോടെക്നിക്കൽ വിവരങ്ങൾ (ബോർലോഗ് ഡേറ്റ) സമാഹരിച്ച് കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള ജിയോഡേറ്റാബേസും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ സംയോജിപ്പിച്ചു. ഇവയുടെ രണ്ടിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആവശ്യമായ സാങ്കേതിക വിവരങ്ങൾ നൽകിയാൽ നിർമിക്കേണ്ട സംരക്ഷണ ഭിത്തിയുടെ ഡിസൈനും മറ്റ് വിവരങ്ങളും ഉപയോഗിക്കേണ്ട വസ്തുക്കളുടെ അളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാകും വിധത്തിലാണ് ഇതിനുള്ള വെബ് ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളത്.

ഇരുനൂറിലധികം മേഖലകളിലെ മണ്ണ് പരിശോധനാ ഫലങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസുകളിൽ നിന്ന് ശേഖരിച്ച് ജിയോസ്‌പേഷ്യൽ റഫറൻസുകൾ നൽകിയാണ് ബോർ ലോഗ് ഡേറ്റബേസ് തയ്യാറാക്കിയിട്ടുള്ളത്. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ ലഭ്യമാകുന്ന ഭൂപടത്തിലെ നിർദിഷ്ട മേഖലയിൽ ക്ലിക്ക് ചെയ്യുമ്പോൾ ആവശ്യമായ വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തെടുക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. റോഡും പാലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയുടെ നിർമാണപ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ ഈ വിവരങ്ങൾ പരിശോധിച്ച് കൂടുതൽ ശാസ്ത്രീയമായ നിർണയങ്ങൾ നടത്താൻ ഇതിലൂടെ കഴിയും. ഒപ്പം പുതിയ വിവര

X
Top