ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

മലിനജല സംസ്കരണത്തിന് പൊതു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കെഎച്ച്ആര്‍എ

കൊച്ചി: മലിനജല സംസ്കരണത്തിന് പൊതു സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടിജെ മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി കെ ടി റഹിം, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രസാദ് ആനന്ദ ഭവന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ബി വിജയകുമാര്‍, അസീസ് മൂസ, വി ടി ഹരിഹരന്‍, കെഎം രാജ, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് കെ പാര്‍ത്ഥ സാരഥി, ജില്ലാ ട്രഷറര്‍ സി കെ അനില്‍ എന്നിവര്‍ പ്രസം​ഗിച്ചു. ചടങ്ങില്‍ ഭീഷ്മാചാര്യ പുരസ്കാരം നല്‍കി മുതിര്‍ന്ന നേതാവ് സി ജെ ചാര്‍ളിയേയും, യുവ സംരംഭക പുരസ്കാരം നല്‍കി എറണാകൂളം ഐ ഡയില്‍ കഫെ ഉടമ അശ്വിന്‍ ദീപകിനേയും, സാമൂഹ്യസേവന പുരസ്കാരം നല്‍കി മസാഫി റസ്റ്റോറന്‍റ് ഉടമ സഹീറിനെയും ആദരിച്ചു.

X
Top