ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വായ്പാ പലിശനിരക്കിൽ മികച്ച ഇളവുമായി ഗ്രാമീൺ ബാങ്ക്

മലപ്പുറം: കേരളത്തിലെ ഏക റീജിയണൽ റൂറൽബാങ്കായ കേരള ഗ്രാമീൺ ബാങ്ക് ഭവന, വാഹന, വിദ്യാഭ്യാസ, സ്വർണവായ്‌പകളുടെ പലിശനിരക്ക് കുറച്ചു.

ഭവന, വാഹന വായ്‌പകൾക്ക് ഏറ്റവും കുറഞ്ഞത് 8 ശതമാനവും സ്വർണവായ്പയ്ക്ക് 6.90 ശതമാനവും മുതലാണ് നിബന്ധനകൾക്ക് വിധേയമായി പലിശനിരക്ക്.

ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാനും വീടുകളിൽ സൗരോർജ്ജ പ്ളാന്റ് സ്ഥാപിക്കാനും പ്രത്യേക വായ്‌പാപദ്ധതികളുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഓവർഡ്രാഫ്‌റ്റ് വായ്പാപദ്ധതിയുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഈ സേവനങ്ങൾ ലഭ്യമാണ്.

ക്രിസ്‌മസ്-പുതുവത്സരം പ്രമാണിച്ച് പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും കേരള ഗ്രാമീൺ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top