ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഫിന്‍ടെക് ഉല്‍പ്പന്നങ്ങളിലും സൊല്യൂഷനുകളിലും കെഫിന്‍ടെക് നിക്ഷേപം

കൊച്ചി: ടെക്നോളജി സര്‍വീസ് പ്രൊവൈഡറായ (ടിഎസ്പി) ഫിന്‍ടെക് പ്രോഡക്ട്സ് ആന്‍ഡ് സൊലൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ (എഫ് പിഎസ്ഐപിഎല്‍) രാജ്യത്തെ മുന്‍നിര നിക്ഷേപകരും ഇഷ്യുവര്‍ സൊലൂഷന്‍ ദാതാക്കളുമായ കെഫിന്‍ ടെക്നോളജീസ് നിക്ഷേപം നടത്തും.

റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സ് ലഭിച്ച രാജ്യത്തെ ആദ്യത്തെ അക്കൗണ്ട് അഗ്രിഗേറ്ററായ ഫിന്‍സെക്ക് ഡബിള്‍എ സൊലൂഷന്‍സിന്‍റെ ഉപകമ്പനിയാണ് എഫ് പിഎസ്ഐപിഎല്‍. ഈ പങ്കാളിത്തം കെഫിന്‍ടെക്കിന് ടിഎസ്പി, അക്കൗണ്ട് അഗ്രിഗേറ്റര്‍ (ഡബിള്‍എ) എന്നീ ബിസിനസുകളിലേക്കു വൈവിധ്യവത്കരണത്തിനു വഴിയൊരുക്കും.

എഫ്പിഎസ്ഐപിഎല്ലിന്‍റെ ബ്രാന്‍ഡായ മണിവണ്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ) മേഖലയില്‍ സാങ്കേതികവിദ്യ ദാതാവാണ്. മാത്രവുമല്ല അക്കൗണ്ട് അഗ്രിഗേറ്റര്‍ മേഖലയില്‍ 45 ശതമാനം വിപണി വിഹിതവും മണിവണ്ണിനുണ്ട്.

അക്കൗണ്ട് അഗ്രിഗേറ്റര്‍ മേഖലയിലെ മുന്‍നിര ദാതാക്കളായ മണിവണ്ണുമായുള്ള സഹകരണം നിരവധി മികച്ച ഫിന്‍ടെക് സൊലൂഷന്‍ ഇടപാടുകാര്‍ക്കു നല്‍കാന്‍ തങ്ങളെ പ്രാപ്തരാക്കുമെന്ന് കെഫിന്‍ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീകാന്ത് നാദെല്ല പറഞ്ഞു.

കെഫിന്‍ടെക്കിന്‍റെ സഹായത്തോടെ എഫ്പിഎസ്ഐപിഎലിന് ലോകോത്തരം ടിഎസ്പി സൊലൂഷന്‍സ് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് എഫ്പിഎസ്ഐപിഎല്‍ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കൃഷ്ണ പ്രസാദ് അറ്റ്ലൂരി പറഞ്ഞു.

X
Top