
ന്യൂഡല്‍ഹി: സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ കെഫിന്‍ ടെക്‌നോളജീസിന് ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) അനുമതി ലഭ്യമായി. ഇത് സംബന്ധിച്ച അറിയിപ്പ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ നിന്നും കമ്പനിയ്ക്ക് ലഭ്യമാവുകയായിരുന്നു. ഏപ്രില്‍ ഒന്നിനാണ് കമ്പനി ഡ്രാഫ്റ്റ് റെ#് ഹെറിംഗ് സമര്‍പ്പിച്ചത്.
ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി 2400 കോടി സമാഹരിക്കാനാണ് ശ്രമം. ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ ഫണ്ടാണ് കമ്പനിയുടെ 74.94 ഓഹരികള്‍ കൈവശം വയ്ക്കുന്നത്.
ഡിസംബറിലവസാനിച്ച മാസത്തില്‍ 458.66 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. ലാഭം 23.60 കോടിയില്‍ നിന്നും 97.70 കോടിയാക്കി ഉയര്‍ത്താനും കമ്പിയ്ക്കായി. മ്യൂച്ച്വല്‍ ഫണ്ട്, ആള്‍ട്ടര്‍നേറ്റീവ് ഫണ്ട്, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ഫണ്ട് എന്നീ നിക്ഷേപഫണ്ടുകളെ സഹായിക്കുകയും ഓഹരി ഇഷ്യുവിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും വ്യാപൃതരായ ഫിന്‍ടെക് കമ്പനിയാണ് കെഫിന്‍.
ജനുവരി 31 2022 വരെ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ച്വല്‍ഫണ്ട് നിക്ഷേപ സേവന സ്ഥാപനമായിരുന്നു. ഇന്ത്യയിലെ 25 എഎംസികള്‍ക്ക് കമ്പനി സേവനങ്ങള്‍ നല്‍കിവരുന്നു. ഇതോടെ മൊത്തം വിപണിയുടെ 60 ശതമാനം കൈയ്യാളാന്‍ കമ്പനിയ്ക്കായി.
അസറ്റ് മാനേജര്‍ കമ്പനികളായ മ്യൂച്ച്വല്‍ ഫണ്ട്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്, വെല്‍ത്ത് മാനേജേഴ്‌സ്, പെന്‍ഷന്‍ ഫണ്ട് കോര്‍പറേറ്റ് ഇഷ്യൂവേഴ്‌സ് എന്നിവര്‍ക്കെല്ലാം സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്.
ഇതിനു പുറമെ വടക്ക് പടിഞ്ഞാറന്‍ ഏഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലും ക വിപണിയുണ്ട്. നിലവല്‍ 157 അസറ്റ് മാനേജേഴ്‌സുള്‍പ്പടെ 270 ഫണ്ടുകള്‍ക്ക് കമ്പനി സേവനങ്ങള്‍ നല്‍കുന്നു.






