വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നു

സംസ്ഥാനത്തെ വാഹന വില്പനയിൽ ഉണർവ്

കൊച്ചി: ആഗസ്റ്റിൽ കേരളത്തിലെ വാഹന വില്പനയിൽ വൻ കുതിപ്പ്. ജൂലായ് മാസത്തേക്കാൾ 30 ശതമാനത്തോളം വർദ്ധനവാണ് കഴിഞ്ഞ മാസം ഉണ്ടായതെന്ന് ഇതുവരെയുള്ള പരിവാഹൻ പോർട്ടലിലെ കണക്കുകൾ വെളിപ്പെടുത്തുന്നു.

ഓണക്കാല ഓഫറുകളും ബോണസുകളും ആകർഷക ഡിസ്കൗണ്ടുകളും വാഹന വില്പന വ‌ർദ്ധിക്കുന്നതിന് കാരണമായി. കൂടാതെ വിവിധ ഫീച്ചറുകളോടുകൂടിയ പുതിയ വാഹനങ്ങൾ വിപണിയിലെത്തിയതും വാഹനപ്രേമികളെ ആകർഷിച്ചു.

സംസ്ഥാനത്ത് ആഗസ്റ്റിൽ 73,532 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ജൂലായിൽ ഇത് 56,417 എണ്ണമായിരുന്നു. ടൂവീലറുകളുടെ വില്പന മാത്രം ജൂലായിലെ 35,223 എണ്ണത്തിൽ നിന്ന് ആഗസ്റ്റിൽ 49,487 എണ്ണമായി ഉയർന്നു. മാർച്ചിന് ശേഷം ഒരുമാസത്തിൽ നടക്കുന്ന ഏറ്റവും ഉയർന്ന വില്പനയാണിത്.

കഴിഞ്ഞ മാസം ആകെ രജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണം 17, 491 ആണ്. ജൂലായിൽ ഇത് 15,195 എണ്ണമായിരുന്നു.

ഇ.വി വില്പനയും കൂടി

സംസ്ഥാനത്ത് വൈദ്യുത വാഹന (ഇ.വി) വില്പനയിലും ആഗസ്റ്റിൽ ഉണർവണ്ടായി. ആഗസ്റ്റിന് മുൻപുള്ള രണ്ട് മാസങ്ങളിലും ഇലക്ട്രിക് വെഹിക്കിൾ വില്പന ഇടിവിലായിരുന്നു. ജൂലായിൽ മൊത്തം 5,254 ഇ.വികൾ വിറ്റപ്പോൾ ആഗസ്റ്റിൽ 5,956 ആയി ഉയർന്നു.

പുതിയ കണക്കുകൾ ഇ.വി. വാഹന വിപണിയിൽ ആശ്വാസമേകുന്നതാണ്. കേന്ദ്ര സർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെയാണ് ജൂൺ, ജൂലായ് മാസങ്ങളിലെ വില്പനയിൽ ഇടിവുണ്ടായത്.

വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളുടെ വില്പനയെ പ്രോത്സാഹിപ്പിക്കുന്ന ഫെയിം-2 പ്രകാരമുള്ള സബ്‌സിഡി 40 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ജൂണിൽ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഇത് ഇ.വികളുടെ വില വർദ്ധിക്കുന്നതിനും വില്പന കുറയുന്നതിലേക്കും നയിച്ചു.

ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കൾക്ക് ഇത് തിരിച്ചടി സൃഷ്ടിച്ചു.

സ്കൂട്ടർ വില്പനയിലും ഉണർവ്

പ്രമുഖ ഇ.വി. നിർമാതാക്കളായ ഒല ആഗസ്റ്റിൽ വിറ്റഴിച്ചത് 1,617 ഇലക്ട്രിക് സ്കൂട്ടറുകളാണ്. ജൂലായിൽ ഒലയുടെ വില്പന 1,813 എണ്ണമായിരുന്നു. ജൂണിൽ 1,904 എണ്ണവും മേയിൽ 2,622 എണ്ണവും വില്പന നടത്തിയിരുന്നു.

മറ്റൊരു കമ്പനിയായ ഏഥർ എനർജി കഴിഞ്ഞ മാസം വില്പന 1,029 എണ്ണമായിരുന്നു. ജൂലായിൽ ഇത് 800 എണ്ണവും ജൂണിൽ 625 ആയിരുന്നു. അതേസമയം മേയിൽ 2,170 ഇ.വി.കൾ വില്പന നടത്താൻ ഏഥറിന് സാധിച്ചിരുന്നു. ജൂൺ, ജൂലായിലെ ഇടിവിൽ നിന്ന് കരകയറാൻ കഴിഞ്ഞ മാസം ഏഥറിന് കഴിഞ്ഞിട്ടുണ്ട്.

ദേശീയ തലത്തിലും കുതിപ്പ്

ആഗസ്റ്റിൽ രാജ്യത്തെ മിക്ക വാഹനനിർമ്മാതാക്കളും വില്പനയിൽ മികച്ച നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞമാസം കാർ വില്പനമാത്രം 3.58 ലക്ഷം കടന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയിലേക്ക് എത്തി.

സർവകാല റെക്കാഡാണ് മാരുതി സുസുക്കി സ്വന്തമാക്കിയത്. ആഗസ്റ്റിൽ 16 ശതമാനം വാർഷിക വളർച്ചയോടെ 1.56 ലക്ഷം പുതിയ കാറുകൾ വിറ്റഴിച്ചു. 9ശതമാനം വില്പനയുമായി ഹ്യുണ്ടായും നേട്ടമുണ്ടാക്കി.

മഹീന്ദ്ര (25 ശതമാനം), ടൊയോട്ട (40ശതമാനം), എം.ജി മോട്ടോഴ്സ് (9 ശതമാനം), ഹോണ്ട (1 ശതമാനം) എന്നിങ്ങനെയാണ് ആഗസ്റ്റിലെ വില്പന കണക്കുകൾ. അതേസമയം ടാറ്റ മോട്ടോഴ്സിന് 3 ശതമാനം നഷ്ടം നേരിട്ടു.

രാജ്യത്തെ ടൂവീലർ വില്പനയും നേട്ടത്തിലായിരുന്നു.

X
Top