Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

കേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. റിസർവ് ബാങ്കിന്റെ (RBI) കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ (E-kuber) വഴി കടപ്പത്രമിറക്കി ബുധനാഴ്‌ച്ച 1,500 കോടി രൂപ കൂടി എടുത്തതോടെ നടപ്പുവർഷത്തെ മാത്രം കടം 36,712 കോടി രൂപയായി.

ഈ മാസം 14നും ഇ-കുബേർ‌ വഴി സംസ്ഥാന സർക്കാർ 2,500 കോടി രൂപ വായ്പയെടുത്തിരുന്നു. 7.14% പലിശനിരക്കിൽ (Yield) 20 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണ് ബുധനാഴ്‌ച്ച കേരളം എടുത്തതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്. ഏകദേശം 12,000 രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം.

15,000 കോടി രൂപയോളം ചെലവുമുണ്ട്. വരവും ചെലവും തമ്മിലെ ഈ അന്തരം തരണം ചെയ്യാനാണ് കടമെടുക്കുന്നത്. നടപ്പുവർഷം 17,600 കോടി രൂപ കൂടി കടമെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും 8,000 കോടി രൂപയ്ക്കുള്ള അനുമതിയാണ് കിട്ടിയത്.

ഇതുപ്രകാരമാണ് ഈമാസം 14ന് 2,500 കോടി രൂപയും ബുധനാഴ്ച 1,500 കോടി രൂപയും കടമെടുത്തത്. സംസ്ഥാന സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാന ജിഡിപിയുടെ (GSDP) 36.23 ശതമാനമാണിത്.

X
Top