റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കൊച്ചിയിൽ ഷിപ്പ് യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിനു നല്‍കാൻ കേരളം

തിരുവനന്തപുരം: കൊച്ചി രാമന്‍തുരുത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.

5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഷിക ലീസ് തുകയായി 1.45 കോടി രൂപയും ജിഎസ്ടി ഉള്‍പ്പെടെ ആകെ 1.70 കോടി രൂപയും സര്‍ക്കാരിന് ലഭിക്കും.

നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ ചര്‍ച്ചയിലൂടെ വേഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

X
Top