ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ടെലികോം ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ ജൂൺ 30 ലെ റിപ്പോർട്ടിലാണ് ഈ അംഗീകാരം.

3 വർഷം മുമ്പാണ് കേരള വിഷൻ ബ്രോഡ് ബാൻ്റ് ടോപ്പ് ടെൻ പട്ടികയിലെത്തിയത്. പിന്നീട് ഓരോ ത്രൈമാസ റിപ്പോർട്ടിലും തുടർച്ചയായി വളർച്ച നേടി കൊണ്ട് ആറാമതെത്തി.

രാജ്യത്തെ വൻകിട ടെലികോം കമ്പനികളോടു മൽസരിച്ചു കൊണ്ടാണ് കേരളത്തിലെ സ്വയം തൊഴിൽ സംരംഭകരായ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ഈ സംരംഭം മികച്ച നേട്ടത്തിന് അർഹരായത്.

X
Top