സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളം

  • ദേശീയതലത്തിൽ കുറഞ്ഞപ്പോൾ കേരളത്തിൽ വൻ കയറ്റം

ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (റീട്ടെയ്ൽ പണപ്പെരുപ്പം) ദേശീയതലത്തിൽ കുത്തനെ കുറഞ്ഞിട്ടും കടകവിരുദ്ധമായി കേരളത്തിൽ വൻ കയറ്റം. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ 6-ാം മാസവും കേരളം മാറുകയും ചെയ്തു.

ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം അഥവാ റീട്ടെയൽ പണപ്പെരുപ്പം ജൂണിൽ ആറര വർഷത്തെ താഴ്ചയായ 2.10 ശതമാനമായാണ് ഇടിഞ്ഞത്. മേയിൽ ഇത് 2.82 ശതമാനമായിരുന്നു. എന്നാൽ, കേരളത്തിൽ പണപ്പെരുപ്പം മേയിലെ 6.46 ശതമാനത്തിൽ നിന്ന് 6.71 ശതമാനമായി കുതിച്ചുകയറി. ജനുവരി മുതൽ വിലക്കയറ്റത്തോതിൽ കേരളമാണ് നമ്പർ വൺ. ദേശീയതലത്തിൽ ഓരോ മാസവും പണപ്പെരുപ്പം കുറയുമ്പോൾ കേരളത്തിൽ കൂടുകയാണ്.

കേരളത്തിലെ കഴിഞ്ഞമാസങ്ങളിലെ പണപ്പെരുപ്പക്കണക്ക് ഇങ്ങനെ:
∙ ജനുവരി : 6.79%
∙ ഫെബ്രുവരി : 7.31%
∙ മാർച്ച് : 6.59%
∙ ഏപ്രിൽ : 5.94%
∙ മേയ് : 6.46%
∙ ജൂൺ : 6.71%

ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പമാണ് കേരളത്തെ കൂടുതൽ വലയ്ക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഗ്രാമമേഖലകളിലെ പണപ്പെരുപ്പം മേയിലെ 6.88ൽ നിന്ന് കഴിഞ്ഞമാസം 7.31 ശതമാനമായി കൂടി. നഗരങ്ങളിലേത് 5.65ൽ നിന്നുയർന്ന് 5.69 ശതമാനവുമായി.

പണപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനങ്ങൾ
∙ കേരളം : 6.71%
∙ പഞ്ചാബ് : 4.67%
∙ ജമ്മു കശ്മീർ : 4.38%
∙ ഉത്തരാഖണ്ഡ് : 3.40%
∙ ഹരിയാന : 3.10%

X
Top