8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശിയും ഗോളിയുമായ വി. മിഥുനാണ് ക്യാപ്റ്റൻ.

നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോട്ട് നടക്കും. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യമൽസരം.

മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലേയ്ക്കു ക്വാളിഫൈ ചെയ്യാമെന്നു പ്രതീക്ഷിക്കുന്നതായി മിഥുൻ പ്രതികരിച്ചു. പുതുമുഖങ്ങളാണ് ടീമിലുള്ളത് എങ്കിലും പരിചയ സമ്പന്നരാണ് എല്ലാവരുമെന്നും ഒരുമയുള്ള ടീമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടീം അംഗങ്ങൾ

ഗോൾ കീപ്പർമാർ – വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)

പ്രതിരോധം – എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)

മധ്യനിര – ഋഷിദത്ത് (തൃശൂർ)‌, എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)

മുന്നേറ്റം – എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.

X
Top