ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

വാഹന വില്‍പന: കേരളത്തില്‍ പിടിച്ചുനിന്നത് ഓട്ടോറിക്ഷ മാത്രം

കേരളത്തില്‍ കഴിഞ്ഞമാസം മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പന 26.03 ശതമാനം ഇടിഞ്ഞുവെന്ന് ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (ഫാഡ) വ്യക്തമാക്കി.

എല്ലാ വിഭാഗം ശ്രേണികളിലുമായി ഏപ്രിലില്‍ ആകെ 45,926 വാഹനങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത് വിപണിയിലെത്തിയത്.

2022 ഏപ്രിലിലെ 62,091ല്‍ നിന്നാണ് ഇടിവെന്ന് സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകളില്‍ നിന്നുള്ള രജിസ്ട്രേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഫാഡ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഓട്ടോറിക്ഷ മാത്രമാണ് കഴിഞ്ഞമാസം സംസ്ഥാനത്ത് വില്‍പന വളര്‍ച്ച രേഖപ്പെടുത്തിയത്. 2022 ഏപ്രിലിലെ 1,237 എണ്ണത്തില്‍ നിന്ന് ഇവയുടെ വില്‍പന 69.04 ശതമാനം വര്‍ദ്ധിച്ച് 2,091 എണ്ണമായി.

ടൂവീലര്‍ വില്‍പന 41,858ല്‍ നിന്ന് 21.80 ശതമാനം താഴ്ന്ന് 32,733 ആയി. വിറ്റഴിഞ്ഞ കാറുകളുടെ എണ്ണം 16,311ല്‍ നിന്ന് 8,699ലെത്തി. ഇടിവ് 46.85 ശതമാനം.

വാണിജ്യ വാഹനങ്ങള്‍ 3.87 ശതമാനവും ട്രാക്ടറുകള്‍ 61.96 ശതമാനവും കുറവ് രേഖപ്പെടുത്തി. 225ല്‍ നിന്ന് 97 എണ്ണമായാണ് ട്രാക്ടര്‍ വില്‍പന കുറഞ്ഞത്. 2,430ല്‍ നിന്ന് വാണിജ്യ വാഹനങ്ങള്‍ 2,336 എണ്ണമായും കുറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ മുതല്‍ ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്സ് (ഒ.ബി.ഡി)-2 ചട്ടം നിര്‍ബന്ധമാക്കിയത് വാഹനങ്ങള്‍ക്ക് വിലവര്‍ദ്ധിക്കാന്‍ ഇടവരുത്തിയിരുന്നു. കാറുകള്‍ക്ക് 30,000 രൂപവരെ വിലവര്‍ദ്ധിക്കാന്‍ വഴിവച്ച തീരുമാനമാണിത്. ടൂവീലറുകള്‍ക്ക് കുറഞ്ഞത് 2,500 രൂപയും.

വാഹനങ്ങളിലെ പുക പുറന്തള്ളലിന്റെ (എമിഷന്‍) നിലവാരം മുന്‍ പുക പരിശോധനാ ഫലങ്ങളുമായി താരതമ്യം ചെയ്ത് സോഫ്റ്റ്‌വെയർ തത്സമയം രേഖപ്പെടുത്തുന്ന സംവിധാനമാണിത്. (ഒ.ബി.ഡി)-2 ഏര്‍പ്പെടുത്തിയത് ത്രീവീലര്‍ ഒഴികെയുള്ള വാഹനങ്ങളുടെ വില്‍പനയെ ബാധിച്ചുവെന്ന് ഫാഡ കേരള ചെയര്‍മാന്‍ മനോജ് കുറുപ്പ് പറഞ്ഞു.

ഇതും സംസ്ഥാന ബജറ്റിൽ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും ഏപ്രിലിലെ വില്‍പനയെ ബാധിച്ചു.

പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തിയതും നിരവധി ഉപഭോക്താക്കളെ പുതിയ വാഹനം വാങ്ങുന്നതില്‍ നിന്നകറ്റി.

നികുതിഭാരം ഒഴിവാക്കാനായി നിരവധി ഉപഭോക്താക്കള്‍ വാഹനം നേരത്തേ വാങ്ങി മാര്‍ച്ചില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതും ഏപ്രിലിലെ വില്‍പനക്കണക്ക് കുറയാന്‍ വഴിയൊരുക്കി.

X
Top