ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

വിദേശവിദ്യാഭ്യാസ വായ്പ എടുക്കുന്നവരിൽ കേരളം മുന്നിൽ

കോട്ടയം: പൊതുതുമേഖലാബാങ്കുകൾ അനുവദിച്ച വിദേശവിദ്യാഭ്യാസ വായ്പയിൽ കേരളം രാജ്യത്ത് ഒന്നാമത്. 2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ 66,159 അക്കൗണ്ടുകളിലായി 7619.64 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്ത വിദേശപഠനവായ്പ.

ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നൽകിയ ഇൗ കണക്ക് രാജ്യസഭയിൽ ധനസഹമന്ത്രി പങ്കജ് ചൗധരി പുറത്തുവിട്ടു.

വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാമത്. 2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ.

ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്ക്
വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണം.

നല്ലതൊഴിൽ കിട്ടാതെ, രണ്ടുവർഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. പലകുടുംബങ്ങളും കടക്കെണിയിലായി.

വായ്പ നൽകിയത് ഇങ്ങനെ-

സംസ്ഥാനം, തുക(കോടിയിൽ)

  • കേരളം 7619.64
  • മഹാരാഷ്ട്ര 6158.22
  • ആന്ധ്രപ്രദേശ് 5168.34
  • തെലങ്കാന 5103.77
  • കർണാടക 4027.82
  • തമിഴ്നാട് 3530.41

‘ഏതുകോഴ്സ് പഠിച്ചാലാണ് വിദേശത്ത് ജോലിസാധ്യതയെന്ന് പലരും തിരിച്ചറിയുന്നില്ല. ശരിയായ മാർഗനിർദേശവും ലഭിക്കാറില്ല. എങ്ങനെയെങ്കിലും എത്തിപ്പെട്ടാൽമതി, ബാക്കി അവിടെച്ചെന്ന് നോക്കാമെന്നാണ് പലരുടെയും ധാരണ. പണംമാത്രം ലക്ഷ്യമിടുന്ന ഏജൻസികളുടെ വലയിൽ കുടുങ്ങുന്നവരുമേറെ’
-എസ്. രാജ്, വിദേശവിദ്യാഭ്യാസ കൺസൽട്ടൻസിയായ ഫെയർ ഫ്യൂച്ചർ എംഡി

X
Top