റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ജൈറ്റെക്‌സ് ഗ്ലോബല്‍ 2025ല്‍ പങ്കാളിയാകാന്‍ കേരള ഐടി മേഖലയും; 28 കമ്പനികളുമായി ജിടെക് ദുബായിലേക്ക്

കൊച്ചി: ജൈറ്റെക്‌സ് ഗ്ലോബല്‍ 2025 ല്‍ കേരളത്തിന്റെ ഐടി മേഖലയും ഭാഗമാകും. കേരള ഐടിയുടെയും, കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസിന്റെയും (GTECH) നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്നുള്ള 28 ഐടി/ഐടിഇഎസ് സ്ഥാപനങ്ങളുടെ സംഘമാണ് ജൈറ്റെക്‌സ് ഗ്ലോബലില്‍ പങ്കെടുക്കാനായി ദുബായിലേക്ക് തിരിക്കുന്നത്.

ആഗോളതലത്തില്‍ ഏറെ പ്രശസ്തമായ ഈ ടെക് മേളയില്‍, കമ്പനികള്‍ അവരുടെ നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

ഒക്ടോബര്‍ 13 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് മേള നടക്കുന്നത്. 96 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹാളിലാണ് കേരളത്തില്‍ നിന്നുള്ള ഐടി സംഘത്തിന്റെ പ്രദര്‍ശനം അരങ്ങേറുക. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, ഉപഭോക്താക്കള്‍ എന്നിവരുമായി ബന്ധപ്പെടാനുള്ള വേദിയായി കേരളത്തിന്റെ ഐടി സ്റ്റാള്‍ മാറും.

ജൈറ്റെക്‌സില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക്, ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മേളയിലൂടെ നിരവധി ബിസിനസ് നെറ്റ്വര്‍ക്കിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിടെക് സെക്രട്ടറി വി. ശ്രീകുമാര്‍ പറഞ്ഞു.

180-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍, പ്രതിഭകള്‍, നിക്ഷേപകര്‍, ഉപഭോക്താക്കള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ വേദി, കേരളത്തിലെ ഐടി കമ്പനികള്‍ക്ക് ആഗോളതലത്തില്‍ മികച്ച പങ്കാളിത്തം കണ്ടെത്താനും സ്ഥാപിക്കാനുമുള്ള വലിയ അവസരമാണ് തുറന്നിടുന്നത്.

കേരളത്തില്‍ നിന്നുള്ള ടെക് കമ്പനികള്‍ക്ക് അവരുടെ അത്യാധുനിക സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സമാനതകളില്ലാത്ത അവസരമാണ് ജൈറ്റെക്‌സ് വേദി തുറന്നുകൊടുക്കുന്നതെന്ന് ജിടെക് ബിസിനസ് ഡെവലപ്മെന്റ് ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ മനു മാധവന്‍ പറഞ്ഞു. ഇതിലൂടെ നൂതന ആശയങ്ങളുടെയും, സാങ്കേതിക മുന്നേറ്റങ്ങളുടെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തുക കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജൈറ്റെക്‌സിലെ കേരള പവലിയന്‍ പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുള്ള നവനീനമായ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കും. സംവേദനാത്മക ഘടകങ്ങളോടെ, കേരളത്തിന്റെ ഐടി. മേഖലയിലെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പവലിയന്‍ അത്യാധുനിക അനുഭവം സമ്മാനിക്കും.

കേരളത്തിന്റെ സാങ്കേതിക മികവിനെ പ്രതിഫലിപ്പിക്കുകയും ആഗോള ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നതിലൂടെ ഐടി. നവീകരണത്തിന്റെ സജീവ കേന്ദ്രമായി സംസ്ഥാനത്തെ സ്ഥാപിക്കുന്ന തരത്തിലാണ് പവലിയന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മേളയില്‍ പങ്കെടുക്കുന്നതിലൂടെ ആഗോള സാങ്കേതികവിദ്യ രംഗത്ത് വളര്‍ന്നുവരുന്ന നേതാവായി കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയും അന്താരാഷ്ട്ര വിപണിയില്‍ വളര്‍ച്ചയ്ക്കുള്ള പുതിയ വഴികള്‍ സൃഷ്ടിക്കുകയുമാണ് ജിടെക്കിന്റെ ലക്ഷ്യം.

ജിടെക് കേരളത്തിലെ ഐടി ബിസിനസ് പ്രോസസ് മാനേജ്മെന്റ് സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള വ്യവസായ സംഘടനയാണ്. കേരളത്തിലെ ഐടി വ്യവസായത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി ജിടെക് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇക്കാലയളവില്‍, നൂതനമായ സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, ഇടത്തരം കമ്പനികള്‍, വന്‍കിട തദ്ദേശീയ കമ്പനികള്‍, അന്താരാഷ്ട്ര ഭീമന്മാര്‍ എന്നിവയുള്‍പ്പെടെ, മുന്നൂറില്‍ അധികം കമ്പനികളുടെ ശക്തമായ അംഗത്വമാണ് ജിടെക് കെട്ടിപ്പടുത്തത്.

X
Top