ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ട്രേഡ് മാർക്ക് നിയമത്തിന്റെ ലംഘനത്തിന് കേരള ബാങ്കിന് നോട്ടിസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്

തൃശൂർ: കേരള ബാങ്ക് പേരിനൊപ്പം ഉപയോഗിക്കുന്നത് തങ്ങൾക്ക് ട്രേഡ് മാർക്ക് ഉള്ളതിനു സമാനമായ വാക്യമാണെന്നും അത് പിൻവലിക്കണമെന്നും കാണിച്ച് കേരള ഗ്രാമീണ ബാങ്ക് വക്കീൽ നോട്ടിസ് അയച്ചു.

കേരള ഗ്രാമീൺ ബാങ്ക് 10 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന ‘കേരളത്തിന്റെ സ്വന്തം ബാങ്ക്’ എന്നതിന്റെ അതേ അർഥമുള്ള ‘മലയാളിയുടെ സ്വന്തം ബാങ്ക്’ എന്നാണ് കേരള ബാങ്ക് അവരുടെ പേരിനൊപ്പം ചേർത്തിരിക്കുന്നതെന്നും ഇതു തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും നോട്ടിസിൽ പറയുന്നു.

കേരള ബാങ്ക് സിഇഒയ്ക്കും പ്രസിഡന്റിനുമാണ് നോട്ടിസ്. ട്രേഡ് മാർക്ക് നിയമത്തിന്റെ ലംഘനമാണെന്നും നോട്ടിസിൽ പറയുന്നു.

X
Top