മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനം 1000 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്നാണിത്.

ഇതിനായി റിസർവ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷൻ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്.

ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക്‌ 7.69 ശതമാനം നിരക്കിലാണ് എടുത്തത്.

X
Top