പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

സ്വർണ വിലയിൽ റെക്കോർഡ് വർധന; ഒരു പവന് 56800 രൂപ

കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 50 രൂപ വില കൂടിയതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,800 രൂപയും, ഗ്രാമിന് 7,100 രൂപയുമായിരുന്നു വില. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വില നിലവാരമാണ്. ഇക്കഴിഞ്ഞ സെപ്തംബർ 27നും സംസ്ഥാനത്തെ സ്വർണവില ഇതേ നിലവാരത്തിലേക്ക് ഉയർന്നിരുന്നു. അതേസമയം ഇന്നലെ കേരളത്തിലെ സ്വർണ്ണ വില നേരിയ തോതിൽ കുറഞ്ഞിരുന്നു. സെപ്തംബർ അവസാന വാരം തുടർച്ചയായി വില വർധിച്ചതിന് ശേഷമാണ് ഇന്നലെ വിലയിൽ കുറവുണ്ടായത്.

ഈ വർഷം ഇതു വരെ മാത്രം സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ 10000 രൂപയിലധികം വർധനയുണ്ടായി. സമീപ വർഷങ്ങളിലെ ഏറ്റവും വേഗത്തിലുള്ള കുതിപ്പാണ് 2024ൽ സ്വർണ്ണ വിലയിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ താഴ്ന്ന വില പവന് 45,920 രൂപയും, ഗ്രാമിന് 5,740 രൂപയുമായിരുന്നു. ഈ നിലയിൽ നിന്നാണ് ഇപ്പോഴത്തെ സർവ്വകാല ഉയരത്തിലേക്ക് വില എത്തി നിൽക്കുന്നത്. അതേസമയം ഇന്ന് രാവിലെ രാജ്യാന്തര സ്വർണ്ണ വ്യാപാരം ചെറിയ നഷ്ടത്തിലാണ് നടന്നത്. ട്രോയ് ഔൺസിന് 5.84 ഡോളർ (0.22%) താഴ്ന്ന് 2,654.85 ഡോളർ എന്നതാണ് നിരക്ക്.

X
Top