ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

കേരളത്തിന് 2 അമൃത് ഭാരത് എക്‌സ്പ്രസ് അനുവദിച്ചു

ന്യൂഡൽഹി: അതിവേഗ അൺറിസർവ്ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിലേക്കും. കേരളത്തിനെ തെലങ്കാനയുമായും തമിഴ്‌നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചതാണ് ഇക്കാര്യം.

തൃശ്ശൂർ- ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിൻ അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം- ഹൈദരാബാദ്, തിരുവനന്തപുരം- താംബരം ( ചെന്നൈ) എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരം- ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനും നേരത്തെ കേരളത്തിന് അനുവദിച്ചിരുന്നു.

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎയ്ക്ക് മാത്രമേ സാധിക്കൂവെന്നും കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

X
Top