ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സംസ്ഥാനത്ത് ഇലക്‌ട്രിക് ഓട്ടോകളുടെ എണ്ണത്തിൽ വർധന; ഓട്ടോ സബ്‌സിഡിക്ക് വൻ വെയ്റ്റിങ് ലിസ്റ്റ്

പത്തനംതിട്ട: കേരളത്തില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം തികയുന്നില്ല.

ഒരാള്‍ക്ക് 30,000 രൂപവീതം വർഷം 1000 പേർക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേർ കൂടാതെ 900 പേർകൂടി വെയ്റ്റിങ് ലിസ്റ്റിലാണ്.

ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സംസ്ഥാനത്ത് സബ്സിഡിക്കുള്ള അപേക്ഷകരും ഓരോവർഷവും കൂടിവരുന്നു. ബജറ്റിലെ നിർദേശമായിട്ടാണ് 2019-ല്‍ സബ്സിഡി നിലവില്‍ വന്നത്.

വൈദ്യുതവാഹനങ്ങളുടെ പ്രചാരം കൂട്ടാൻവേണ്ടി 2018-ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചവർഷം സംസ്ഥാനത്ത് രണ്ടായിരത്തോളം ഇ-ഓട്ടോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് ഒമ്പതിനായിരമെത്തി.

ആദ്യവർഷങ്ങളില്‍ ആയിരം അപേക്ഷകർപോലും ഇല്ലായിരുന്നു. കോവിഡിനുശേഷമാണ് വലിയവർധന ഉണ്ടായത്. കഴിഞ്ഞവർഷം അപേക്ഷിച്ചത് 1600 പേരായിരുന്നു. അതില്‍ 1000 പേർക്ക് കൊടുത്തു. ഇക്കൊല്ലം, കഴിഞ്ഞകൊല്ലത്തെ ബാക്കിയായ 600 പേരെ കൂടാതെ 1300 പുതിയ അപേക്ഷകരുമെത്തി.

അപേക്ഷകർ ഓരോ വർഷവും കൂടിവരുന്നതിനാല്‍, വർഷം സബ്സിഡി കിട്ടേണ്ട ഗുണഭോക്താക്കളുടെ എണ്ണംകൂട്ടണമെന്ന ആവശ്യവുമുണ്ട്. വർഷം മൂന്നുകോടിരൂപയാണ് സർക്കാർ അനുവദിക്കുന്നത്.

X
Top