പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

മൈനിങ്ങ് ആന്റ് ജിയോളജി മേഖലയില്‍ ഏഴ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മൈനിങ്ങ് ആന്റ് ജിയോളജി മേഖലയില് ഏഴ് പരിഷ്കരണങ്ങള് നടപ്പാക്കുമെന്ന് ധനമന്ത്രി. ഈ പരിഷ്കരണങ്ങളിലൂടെ നികുതിയേതര വിഭാഗത്തില് 600 കോടി രൂപയാണ് സര്ക്കാര് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

  1. മൈനര് ധാതുക്കളുടെ എല്ലാ വിഭാഗങ്ങളിലും റോയല്റ്റി പരിഷ്കരണം
  2. പാറകളുടെ തരവും വലിപ്പവും അടിസ്ഥാനമാക്കി ഗ്രൈനറ്റ്, ഡൈമന്ഷണല് കല്ലുകള് എന്നിവയ്ക്ക് വ്യത്യസ്ത വില സംവിധാനം.
  3. ധാതുക്കളുടെ മൂല്യത്തിനനുസരിച്ച് ഒറ്റനിരക്ക് സംവിധാനം.
  4. അനധികൃത ഖനനവും അനുബന്ധ പ്രവര്ത്തനങ്ങളും തടയാന് പിഴ നിരക്കില് പരിഷ്കരണം.
  5. റോയല്റ്റി പെയ്മെന്റ് ചരക്ക് വാഹനത്തിന്റെ ശേഷി അടിസ്ഥാനമാക്കി നിര്ണയിക്കുന്നതിന് പകരം യഥാര്ഥ ഉപയോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കും.
  6. സര്ക്കാര് ഭൂമിയുടെ പാട്ടവാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കും.
    7.നിലവിലുള്ള കോപൗണ്ടിങ് സംവിധാനം നിര്ത്തലാക്കി അളവിനെ അടിസ്ഥാനമാക്കി റോയല്റ്റി കണക്കിലാക്കും.

X
Top