അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരത്തിനും ബജറ്റിൽ 50 കോടി രൂപ

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള് തടയാനും നഷ്ടപരിഹാരത്തിനുമായി ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ.എന്. ബാലഗോപാല്. വന്യമൃഗങ്ങള് വനാതിര്ത്തി കടന്ന് കിലോമീറ്ററുകള് അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന വാര്ത്തകള് കേരളത്തില് വര്ധിക്കുകയാണ്.

കാട്ടുപന്നി, മുള്ളന്പന്നി, ആന, കടുവ എന്നിവ ഉയര്ത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനമാര്ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

വന്യജീവി ആക്രമണങ്ങള് കാരണമുണ്ടാകുമെന്ന നഷ്ടപരിഹാരം വര്ധിപ്പിക്കുന്നതിനും റാപ്പിഡ് ആക്ഷന് ടീമുകള് ശക്തിപ്പെടുത്തുന്നതിനുമായി പദ്ധതി തുകയായ 30.85 കോടി ഉള്പ്പെടെ ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

വനം വന്യജീവി മേഖലയിലെ വിവിധ പദ്ധതികള്ക്കായി നബാര്ഡ് വായ്പ ഉള്പ്പെടെ 241.66 കോടി രൂപ അനുവദിച്ചു. വനസംരക്ഷണ പദ്ധതിക്കായി 25 കോടിയും ഇക്കോടൂറിസം പദ്ധതിക്ക് ഏഴുകോടി രൂപയും സംസ്ഥാനത്തെ 16 വന്യജീവി കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് 4.76 കോടി രൂപയും ബജറ്റില് അനുവദിച്ചു.

X
Top