8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കടമെടുപ്പ് പരിധി: കേന്ദ്രം ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം

GST നഷ്ടപരിഹാരം അവകാശമല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതിയിൽ കേന്ദ്രത്തിനെതിരെ കേരളം. കേന്ദ്രം ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം വാദിച്ചു. കേന്ദ്രം നൽകിയ കണക്കിൽ ഏറെ വ്യത്യാസം ഉണ്ട്. കേരളം വികസിക്കരുതെന്ന തോന്നലാണ് കേന്ദ്രത്തിനെത്ത് കേരളം കുറ്റപ്പെടുത്തി.

അതേസമയം കേരളത്തിന്റെ വാദങ്ങളെ കേന്ദ്രം എതിർത്തു. കേരളത്തിന്റേത് തെറ്റായ വാദങ്ങളാണെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ പറഞ്ഞു.

ജിഎസ്ഡിപിയുടെ 4.64 ശതമാനം കേരളം കടമെടുത്തു. മറ്റ് ഒരു സംസ്ഥാനത്തിനും ഇല്ലാത്ത വാദമാണ് കേരളത്തിനെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാസം അവകാശമല്ലെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ വ്യക്തമാക്കി. കേസ് ഇടക്കാല ഉത്തരവ് പറയാൻ മാറ്റി.

അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാൻ അനുമതിക്ക് നിർദ്ദേശം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നൽകാനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമാണ് കേരളത്തിന്റെ വാദം.

മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്.

X
Top