കൊല്ലത്ത് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് തുടക്കംഇറ്റലിയും കേരളവുമായുള്ള സഹകരണത്തിൽ താത്പര്യമറിയിച്ച്  ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനം

കേരളാ ബാങ്ക് സ്വർണപ്പണയ വായ്പാ കാംപെയ്ൻ

തിരുവനന്തപുരം: കേരള ബാങ്ക് സ്വർണ പണയ വായ്പയ്ക്ക് പ്രത്യേക ഊന്നൽ നൽകി 22.12.2025 മുതൽ 31.03.2026 വരെ കാലാവധിയുള്ള പ്രത്യേക സ്വർണപ്പണയ വായ്പാ കാംപെയ്നായ ‘100 ഗോൾഡൻ ഡെയ്സ് 2.0’ക്ക് തുടക്കം കുറിച്ചു. ബാങ്ക് പ്രസിഡന്‍റ് പി മോഹനൻ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ കാംപെയ്ൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ടി വി രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് ഏബ്രഹാം, ചീഫ് ജനറൽ മാനേജർ എ അനിൽ കുമാർ, ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു. കാംപെയ്നിന്‍റെ മുന്നോടിയായി പ്രസിഡന്‍റ് മുഴുവൻ ജീവനക്കാരെയും വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.

കാംപെയ്ൻ കാലയളവിൽ ഒരു ലക്ഷം രൂപ വരെയുള്ള സ്വർണ പണയ വായ്പകൾക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ 77 പൈസ മാത്രമായിരിക്കും. 2025 ഒക്ടോബർ 31-ന് അവസാനിച്ച 100 ദിന സ്വർണ പണയ കാംപെയ്നിലൂടെ കേരള ബാങ്കിന്‍റെ സ്വർണപ്പണയ വായ്പയിൽ 2701 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവ വളരെ ഉയർന്ന പലിശ ഈടാക്കുന്ന സാഹചര്യത്തിൽ കേരള ബാങ്ക് വളരെ ചുരുങ്ങിയ പലിശ നിരക്കിൽ സ്വർണ വായ്പ നൽകുന്നത് ഇടപാടുകാർ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് പ്രസിഡന്‍റ് പി മോഹനൻ പറഞ്ഞു.

X
Top