ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ഇന്‍റർനാഷണൽ ആർട്‌സ് ആന്‍റ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലുമായി യുഎൽസിസിഎസ്

കൊച്ചി: സർഗാലയ കേരള ആർട്‌സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാ-കരകൗശല ഉത്സവമായ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുടെ പതിമൂന്നാമത് പതിപ്പിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. മേളയുടെ ഔപചാരിക ഉദ്‌ഘാടനം പൊതുമരാമത്ത് – വിനോദസഞ്ചാര മന്ത്രി പിഎ മുഹമ്മദ് റിയാസ് നാളെ വൈകുന്നേരം 6 മണിക്ക് നിർവഹിക്കും.

കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഐഎഎസ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല എന്നിവർ പങ്കെടുക്കും. ഈ മേള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രണ്ട് ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ഫെസ്റ്റിവൽ 2026 ജനുവരി 11ന് അവസാനിക്കും. ഈ വർഷം വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏകദേശം 300 കരകൗശല വിദഗ്‌ധരുടെ പങ്കാളിത്തമാണുണ്ടാവുക.

മേളയുടെ ഭാഗമായി നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ, വൈവിധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്‌ലൂം തീം പവിലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേർഷ്യൽ പവിലിയൻ, വാഹന പ്രദർശനം, കളരിയുടെ ബന്ധപ്പെടുത്തിയുള്ള പ്രദർശനം, കുട്ടികൾക്കായുള്ള വിവിധ വിനോദോപാധികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഈ മേളയുടെ സംഘാടകരായ സർഗാലയ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ്, കേരള സർക്കാരിന്‍റെ ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് വിഭാവനം ചെയ്ത് വികസിപ്പിച്ചതും നിലവിൽ മാനേജ് ചെയ്യുന്നതും.

X
Top