ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ച് കേരളം.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതാ പദ്ധതി, കേരളത്തിലെ റെയില്‍പ്പാതകളുടെ എണ്ണം മൂന്ന്, നാല് വരികളാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുമുയര്‍ത്തി.

ഉദ്യോഗസ്ഥതല ചര്‍ച്ചനടത്തി അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. സംസ്ഥാന കായിക-റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അനുകൂലമായിരുന്നെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ കെ-റെയിൽ പദ്ധതിയുടെ സ്ഥലമേറ്റെടുക്കലടക്കമുള്ള പ്രവൃത്തികൾ നിശ്ചലാവസ്ഥയിലാണ്.

X
Top