
മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കേദാര കാപ്പിറ്റൽ തങ്ങളുടെ ബിസിനസിൽ നിക്ഷേപം നടത്തുകയും കമ്പനിയുടെ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കുകയും ചെയ്തതായി ഒയാസിസ് ഫെർട്ടിലിറ്റി അറിയിച്ചു. ഈ നിക്ഷേപം കമ്പനിയുടെ ഇന്ത്യയിലും അയൽ വിപണികളിലുമുള്ള ഓർഗാനിക് വിപുലീകരണം ശക്തിപ്പെടുത്തുകയും അജൈവ പങ്കാളിത്തം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
ഹെൽത്ത് കെയർ ഇൻഡസ്ട്രിയുടെ സിംഗിൾ സ്പെഷ്യാലിറ്റി വിഭാഗത്തിൽ കേദാര നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്. 50 മില്യൺ ഡോളറാണ് കേദാര ക്യാപിറ്റൽ ഒയാസിസ് ഫെർട്ടിലിറ്റിയിൽ നിക്ഷേപിച്ചത്. 2009 ൽ സ്ഥാപിതമായ ഒയാസിസ് ഫെർട്ടിലിറ്റിക്ക് 16 സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 26 ക്ലിനിക്കുകളുടെ ശൃംഖലയുണ്ട്.
ഒയാസിസിന്റെ ശാസ്ത്രീയവും മികവുറ്റതുമായ സംസ്കാരം ഫെർട്ടിലിറ്റി മാർക്കറ്റിലേക്ക് പയനിയറിംഗ് ചികിത്സകളും നടപടിക്രമങ്ങളും കൊണ്ടുവരാൻ പ്രാപ്തമാക്കിയിട്ടുണ്ടെന്നും. വിജയിക്കാത്ത ഐവിഎഫ് ചരിത്രമുള്ള രോഗികളുടെ സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനും വിജയകരമായ ഫലങ്ങൾ നൽകുന്നതിനും ഒയാസിസ് ശക്തമായ പ്രശസ്തി നേടിയിട്ടുണ്ടെന്നും സ്ഥാപനം അവകാശപ്പെടുന്നു.
200-ലധികം മെഡിക്കൽ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകുകയും 60-ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഒയാസിസ് സ്കൂൾ ഫോർ ഹ്യൂമൻ എംബ്രിയോളജി ആൻഡ് റീപ്രൊഡക്റ്റീവ് മെഡിസിൻ (OSHERM) എന്ന സവിശേഷമായ, അംഗീകൃത ഇൻ-ഹൗസ് പരിശീലന അക്കാദമിയും ഒയാസിസ് ഫെർട്ടിലിറ്റിസിന് സ്വന്തമായുണ്ട്.





