പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

എൻഡോമെട്രിയോസിസ് വർക്ക്‌ഷോപ്പിന് അപേക്ഷകൾ ക്ഷണിച്ച് കെബിഎഫ്

കൊച്ചി: എൻഡോമെട്രിയോസിസിനെ കുറിച്ചുള്ള ‘ഫൈൻഡിം​ഗ് യുവർ വേ ത്രൂ എൻഡോമെട്രിയോസിസ്’ എന്ന ഏകദിന വർക്ക്‌ഷോപ്പിന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) അപേക്ഷകൾ ക്ഷണിച്ചു. ഫ്രഞ്ച് ആർട്ടിസ്റ്റും ബോർഡോക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂറേറ്ററുമായ നാദിയ റസ്സൽ കിസ്സൂൺ ആണ് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകുന്നത്. ഡിസംബർ 15-ന് ഫോർട്ട് കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിൽ കെബിഎഫിന്റെ എബിസി ആർട്ട് റൂം പരിപാടിയുടെ ഭാഗമായാണ് വർക്ക്‌ഷോപ് നടത്തുന്നത്. രണ്ട് ബാച്ചുകളിലായി നടക്കുന്ന ഈ വർക്ക്‌ഷോപ്, ലോകമെമ്പാടുമുള്ള 10 സ്ത്രീകളിൽ ഒരാളെ ബാധിക്കുകയും ഇതുവരെ ചികിത്സ കണ്ടെത്താൻ കഴിയാത്തതുമായ രോഗമായ എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവർക്ക് വേണ്ടിയുള്ളതാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന വർക്ക്‌ഷോപ്പിൽ പ്രത്യേക ചലച്ചിത്ര പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻഡോമെട്രിയോസിസ് ബാധിതരായ വനിതകൾക്ക് അവരുടെ ജീവിത കഥകൾ, വെല്ലുവിളികൾ, അതിജീവനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരിടത്തിലേക്ക് കടന്നുവരാനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വർക്ക് ഷോപ്പിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രോഗം ഉണ്ടാക്കുന്ന വെല്ലുവിളികൾ, അനിശ്ചിതത്വങ്ങൾ, അതിജീവിക്കാനുള്ള കരുത്ത് എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വർക്ക്ഷോപ്പിലൂടെ സാധ്യമാകും. ഈ വർക്ക്‌ഷോപ് രോഗ വിമുക്തിയോ വൈദ്യശാസ്ത്രപരമായ പരിഹാരങ്ങളോ വാഗ്ദാനം ചെയ്യുന്നില്ല. അതിനു പകരം, യഥാർത്ഥ ജീവിതാനുഭവങ്ങൾ മനസ്സിലാക്കുക, ഒറ്റപ്പെടൽ ഇല്ലാതാക്കുക, കൂട്ടായ പഠനത്തിലൂടെ സ്വയം ശാക്തീകരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

X
Top