നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

കെയ്ൻസ് ടെക്നോളജി ഇന്ത്യ 257 കോടി രൂപ സമാഹരിച്ചു

മുംബൈ: ഇലക്‌ട്രോണിക്‌സ് നിർമ്മാണ കമ്പനിയായ കെയ്‌ൻസ് ടെക്‌നോളജി ഇന്ത്യ അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) മുന്നോടിയായി ആങ്കർ ബുക്ക് വഴി 256.89 കോടി രൂപ സമാഹരിച്ചു. ആങ്കർ ബുക്കിൽ മൊത്തം 28 നിക്ഷേപകർ പങ്കെടുത്തു.

43.76 ലക്ഷം ഇക്വിറ്റി ഓഹരികൾ നിക്ഷേപകർക്ക് ഒരു ഓഹരിക്ക് ശരാശരി 587 രൂപ നിരക്കിൽ അനുവദിക്കുന്നതിന് അന്തിമരൂപം നൽകിയതായി കെയ്ൻസ് ടെക്നോളജി ഇന്ത്യ ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

വോൾറാഡോ വെഞ്ച്വർ, നോമുറ ട്രസ്റ്റ്, ഗോൾഡ്മാൻ സാച്ച്‌സ് ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ, നിപ്പോൺ ലൈഫ് ഇന്ത്യ, ആക്‌സിസ് മ്യൂച്വൽ ഫണ്ട്, ഈസ്റ്റ്‌സ്പ്രിംഗ് ഇൻവെസ്റ്റ്‌മെന്റ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ട്രസ്റ്റി, ആദിത്യ ബിർള സൺ ലൈഫ്, മലബാർ ഇന്ത്യ ഫണ്ട്, വൈറ്റ്‌ഓക്ക് ക്യാപിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളാണ് കമ്പനിയിൽ നിക്ഷേപം നടത്തിയത്.

ആങ്കർ നിക്ഷേപകർക്ക് ആകെ അനുവദിച്ച 43.76 ലക്ഷം ഓഹരികളിൽ, 17.66 ലക്ഷം ഓഹരികൾ 9 ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് മൊത്തം 14 സ്കീമുകളിലൂടെ അനുവദിച്ചതായി കെയ്ൻസ് ടെക്നോളജി ഇന്ത്യ അറിയിച്ചു. പുതിയ ഇഷ്യൂ വരുമാനം കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും നിലവിലുള്ള ഉൽപ്പാദനകേന്ദ്രങ്ങളുടെ വിപുലീകരണത്തിനുമായി വിനിയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

2008-ൽ രൂപീകൃത്യമായ കെയ്ൻസ് ടെക്നോളജി ഇന്ത്യ ഒരു മുൻനിര എൻഡ്-ടു-എൻഡ്, ഐഒടി സൊല്യൂഷൻ പ്രാപ്തമാക്കിയ സംയോജിത ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കമ്പനിയാണ്. ഇതിന് ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ, മാനുഫാക്ചറിംഗ് സേവനങ്ങൾ എന്നി വിഭാഗങ്ങളിൽ സാന്നിധ്യമുണ്ട്.

X
Top