എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ജോലി വിട്ട് സംരംഭകരാകുന്നവർക്ക് മാസം 25,000 രൂപ സഹായവുമായി കർണാടക

ബംഗളൂരു: ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നവർക്ക് ഒരു വർ ഷത്തേക്കു പ്രതിമാസം 25,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും സംരംഭം ലാഭകരമാകുന്നതു വരെ ജീവിതച്ചെലവുകൾക്കു സഹായം നൽകുകയാണ് ലക്ഷ്യമെന്നും ഐടി ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു.
എൻജിനീയറിങ്, ശാസ്ത്ര ബിരുദധാരികളായ 30 പേർക്ക് സമാനമായ ധനസഹായം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2 വർഷം ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം രാജിവച്ച് നൂതന ആശയങ്ങളുമായി സ്വന്തം സംരംഭം ആരംഭിക്കുന്ന 28 വയസ്സിൽ താഴെയുള്ളവർക്കായിരുന്നു ആ പദ്ധതി.
ഇതിനായി അപേക്ഷ സമർപ്പി ക്കുന്നതിനുള്ള സമയപരിധി 13ന് അവസാനിക്കാനിരിക്കെയാണ് കൂടുതൽ പേർക്കു ഗുണകരമാകുന്ന വിധത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നത്.
നിലവിൽ തൊഴിൽ രഹിതരായ ബിരുദധാരികൾക്കു പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്കു 1500 രൂപയും സർക്കാർ നൽകി വരുന്നുണ്ട്.

X
Top