ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

‘ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍’ തീയേറ്ററുകളിലേക്ക്

ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ പ്രീ ബുക്കിങ് തുടങ്ങി. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായി ജൂണ്‍ 10 ന് പുറത്തിറങ്ങും.
കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാന്‍വാസില്‍ ആണ് അവസാന ഭാഗം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറില്‍ നിന്നും ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമായിരുന്നു.

ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി.ഡി. വോങ് തുടങ്ങിയവര്‍ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേള്‍ഡ് ഒരുക്കിയ കോളിന്‍ ട്രെവറോ ആണ് ഡൊമിനിയന്‍ സംവിധാനം ചെയ്യുന്നത്.
2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിര്‍മിച്ച ഡൈനോസേര്‍സ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെന്‍ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയന്‍ പറയുന്നത്.

X
Top