കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഡിപി യുറേഷ്യയിൽ നിക്ഷേപം നടത്തി ജൂബിലന്റ് ഫുഡ് വർക്ക്‌സ്

മുംബൈ: കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ജുബിലന്റ് ഫുഡ് വർക്ക്സ് നെതർലാൻഡ്‌സ് ഡിപി യുറേഷ്യയിലെ അവരുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചതായി അറിയിച്ച് ജൂബിലന്റ് ഫുഡ് വർക്ക്‌സ്. ഓൺ-മാർക്കറ്റ് ഇടപാടുകളിലൂടെയായിരുന്നു ഓഹരി ഏറ്റെടുക്കൽ.

ജൂബിലന്റ് ഫുഡ് വർക്ക്‌സ് ഓഹരികൾ 1.30% ഉയർന്ന് 642 രൂപയിലെത്തി. നെതർലാൻഡിൽ രൂപീകരിച്ച ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പൊതു കമ്പനിയാണ് ഡിപി യുറേഷ്യ. തുർക്കി, റഷ്യ, അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലെ ഡോമിനോസ് പിസ്സ ബ്രാൻഡിന്റെ എക്‌സ്‌ക്ലൂസീവ് മാസ്റ്റർ ഫ്രാഞ്ചൈസിയാണിത്.

2022 ജൂൺ 30ന് അവസാനിച്ച അർദ്ധ വർഷത്തിൽ കമ്പനി 1,259,480 ടർക്കിഷ് ലിറയുടെ വിറ്റുവരവ് റിപ്പോർട്ട് ചെയ്തു. ജുബിലന്റ് ഫുഡ് വർക്ക്സ് നെതർലാൻഡ്‌സ് (JFN) ഡിപി യുറേഷ്യയുടെ ഓഹരി മൂലധനത്തിന്റെ 4.36% വരുന്ന 63,53,138 ഓഹരികളാണ് സ്വന്തമാക്കിയത്. നിലവിൽ ഡിപി യുറേഷ്യയുടെ ഓഹരി മൂലധനത്തിന്റെ 49.04% പ്രതിനിധീകരിക്കുന്ന 7,14,13,939 ഓഹരികൾ ജെഎഫ്എന്നിന്റെ കൈവശമുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് സർവീസ് കമ്പനിയാണ് ജൂബിലന്റ് ഫുഡ് വർക്ക്‌സ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ഡോമിനോസ് പിസ്സ ബ്രാൻഡ് വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഡോമിനോസ് പിസ്സ ഇൻ‌കോർപ്പറേറ്റിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് മാസ്റ്റർ ഫ്രാഞ്ചൈസി അവകാശം ജെഎഫ്‌എൽ കൈവശപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ, 349 നഗരങ്ങളിലായി 1,625 ഡോമിനോ റെസ്റ്റോറന്റുകളുടെ ശക്തവും വിപുലവുമായ ശൃംഖലയാണ് ജെഎഫ് എല്ലിനുള്ളത്.

X
Top