ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

915 കോടിയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീൽ

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 915 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 7,179 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

ആഭ്യന്തര വിപണിയിലെ സ്റ്റീൽ വിലയിലുണ്ടായ കുത്തനെ ഇടിവ് ഈ പാദത്തിലെ പ്രകടനത്തെ ബാധിച്ചതായി കമ്പനി പറഞ്ഞു. അതേസമയം സ്റ്റീൽ നിർമ്മാതാവിന്റെ ഏകീകൃത വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 32,503 കോടി രൂപയെ അപേക്ഷിച്ച് 29 ശതമാനം ഉയർന്ന് 41,778 കോടി രൂപയായി. തുടർച്ചയായ അടിസ്ഥാനത്തിൽ വരുമാനം 10 ശതമാനം ഉയർന്നു.

ഈ പാദത്തിൽ ഏകീകൃത ഉൽപ്പാദനം 5.68 ദശലക്ഷം ടൺ (MT) ആയിരുന്നു. കൂടാതെ ഈ കാലയളവിൽ കമ്പനി 5.77 MT സ്റ്റീൽ വിറ്റഴിച്ചു. ത്രൈമാസത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള പ്രവർത്തന വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 98 ശതമാനം ഇടിഞ്ഞ് 1,752 കോടിയായി കുറഞ്ഞു.

പ്രസ്തുത പാദത്തിലെ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനം എടുത്താൽ ജെഎസ്ഡബ്ല്യു സ്റ്റീൽ കോട്ടഡ് 6,723 കോടി രൂപ വരുമാനവും 79 കോടി രൂപയുടെ നഷ്‌ടവും രേഖപ്പെടുത്തിയപ്പോൾ, ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡ് 4,805 കോടിയുടെ വരുമാനവും 183 കോടിയുടെ നഷ്‌ടവും റിപ്പോർട്ട് ചെയ്തു. അതേസമയം മറ്റൊരു അനുബന്ധ സ്ഥാപനമായ ജെഎസ്ഡബ്ല്യു യൂഎസ്എ ഇങ്ക് ഈ പാദത്തിൽ 40.25 മില്യൺ ഡോളറിന്റെ നഷ്ടമാണ് വരുത്തിയത്.

എൻഎസ്ഇയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ ഓഹരി 1.37 ശതമാനം ഇടിഞ്ഞ് 619.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top