യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

നാഷണൽ സ്റ്റീൽ & അഗ്രോ ഇൻഡസ്ട്രീസിനെ ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു സ്റ്റീൽ

മുംബൈ: ഒരു ജെഎസ്ഡബ്ല്യു സ്റ്റീൽ സ്ഥാപനം പാപ്പരത്വ പ്രക്രിയയിലൂടെ നാഷണൽ സ്റ്റീൽ ആൻഡ് അഗ്രോ ഇൻഡസ്ട്രീസിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. നാഷണൽ സ്റ്റീൽ & അഗ്രോയുടെ പ്രമുഖ വായ്പക്കാരനായ ജെഎം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി, പ്രശ്‌നത്തിലായ സ്റ്റീൽ നിർമ്മാതാവിനായി ജെഎസ്ഡബ്ല്യു സ്റ്റീൽ കോട്ടഡ് പ്രൊഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച റെസല്യൂഷൻ പ്ലാൻ അംഗീകരിച്ചതായി ജെഎസ്ഡബ്ല്യു സ്റ്റീൽ എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

കമ്പനിയെ ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു സ്റ്റീൽ 400-425 കോടി രൂപ വാഗ്ദാനം ചെയ്തതായി ആണ് ലഭിക്കുന്ന വിവരം. നാഷണൽ സ്റ്റീൽ & അഗ്രോയുടെ റെസല്യൂഷൻ പ്രൊഫഷണലായ ദുഷ്യന്ത് ദവേ കമ്പനിക്കെതിരെയുള്ള 2,023 കോടി രൂപയുടെ ക്ലെയിമുകൾ അംഗീകരിച്ചു. അതിൽ ഏക സുരക്ഷിത വായ്പക്കാരനായ ജെഎംഎആർസിയുടെ 1,686 കോടിയുടെ ക്ലെയിമും ഉൾപ്പെടുന്നു.

2021 ഏപ്രിലിൽ ഒരു സ്വിസ് ലേലത്തിലൂടെ 70% ലെൻഡർമാരിൽ നിന്നും മൂല്യം അനുസരിച്ച് എആർസി നാഷണൽ സ്റ്റീൽ ആൻഡ് അഗ്രോയുടെ വായ്പകൾ നേടിയിരുന്നു. തുടർന്ന്, ബാക്കിയുള്ള വായ്പകൾ ഘട്ടം ഘട്ടമായി ഏറ്റെടുത്തു.

സ്ഥാപനത്തിന്റെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അതിന്റെ പദ്ധതി അംഗീകരിച്ചതായും. എന്നാൽ പാപ്പരത്വ കോടതി ഈ പദ്ധതി അംഗീകരിച്ചതിനുശേഷം മാത്രമേ കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ കഴിയൂയെന്നും ജെഎസ്ഡബ്ല്യു സ്റ്റീൽ വെള്ളിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

X
Top