
കോട്ടയം: ജോസ്കോ ജ്വല്ലേഴ്സ് സ്ഥാപക ദിന ആഘോഷങ്ങള്‍ തുടങ്ങി. 16 വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും വമ്പന്‍ ഓഫറുകളുമാണ് ജോസ്കോ ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ്സി എക്സ്ക്യുട്ടിവ് ഡയറക്ടറുമായ ടോണി ജോസ് അറിയിച്ചു. ഓഫർ കാലയളവില്‍ പഴയ സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ഓരോ പവനും 800 രൂപ അധികമായി ലഭിക്കും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ നാണയം, അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസുകള്‍ക്കൊപ്പം 5000 രൂപയുടെ ജോസ്കോ ഗിഫ്റ്റ് വൗച്ചര്‍, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് മനോഹരമായ സാരി എന്നിവ സമ്മാനമായി നല്‍കും. ജനുവരി 10 വരെയുള്ള പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണ വിലയുടെ അഞ്ച് ശതമാനം മുടക്കി അഡ്വാന്‍സ് ബുക്കിംഗിനുള്ള അവസരത്തോടൊപ്പം ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ സ്വയം തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇവാന ലൈറ്റ് വെയിറ്റ് ഡിസൈനുകള്‍, ട്രെന്‍ഡി വെഡിംഗ് കളക്ഷനുകള്‍, ലൈറ്റ് വെയിറ്റ് ആന്റിക്ക് കളക്ഷനുകള്‍, എക്സ്ക്ലൂസീവ് ടെമ്പിള്‍ ആഭരണങ്ങള്‍, ഡയമണ്ട് വെഡിംഗ് കളക്ഷന്‍സ് എന്നിവയുടെ വിപുലമായ ഒരു നിരയാണ് ഒരുക്കിയിരിക്കുന്നത്.






