ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ജോസ് ആലുക്കാസ് ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാംപെയ്ൻ

കൊച്ചി: ജോസ് ആലുക്കാസ് ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാംപെയ്ൻ പുറത്തിറക്കി. ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്നം എന്നിവരാണ് ഈ കാംപെയ്നിൽ അണിനിരക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വിവാഹങ്ങൾ എപ്രകാരമാണ് ഒരു അനുഭവമാകുന്നതെന്നും വ്യക്തമായ തിരഞ്ഞെടുപ്പുകളോടെ ഒരു കൂട്ടായ്‌മയായി എങ്ങനെ ആഘോഷങ്ങൾ മാറുന്നു എന്നും കാംപെയ്ൻ പ്രതിഫലിപ്പിക്കുന്നു. വിവാഹവേളയിലെ നിമിഷങ്ങളിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്.

ദുൽഖർ സൽമാൻ ആധുനികമായ സാന്നിധ്യമായും, കീർത്തി സുരേഷ് ഇന്നത്തെ വിവാഹ സങ്കല്പങ്ങളോട് ചേർന്നു നിൽക്കുന്ന പരിചിത മുഖമായും, സുഹാസിനി മണിരത്നം അനുഭവസമ്പത്തിൻ്റെ ആഴമുള്ള സാന്നിധ്യമായും ചിത്രത്തിൽ എത്തുന്നു. ആഭരണങ്ങൾ ഈ നിമിഷങ്ങളിൽ അനാവശ്യമായ ആർഭാടങ്ങളില്ലാതെ, സ്വാഭാവികമായി ആഘോഷത്തിൻ്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. “വിവാഹങ്ങൾ എപ്പോഴും വ്യക്തികളുടെ കൂട്ടുചേരലിൻ്റെയും പ്രതിബദ്ധതയുടെയും നിമിഷങ്ങളാണ്. ആ തീരുമാനങ്ങൾ ഇന്ന് കൂടുതൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടിയാണ് ആളുകൾ എടുക്കുന്നത്. ആഘോഷങ്ങൾ ലക്ഷ്യബോധത്തോടെയാണ് സംഭവിക്കുന്നത് എന്ന വിശ്വാസമാണ് ഈ കാംപെയ്‌ൻ പങ്കുവെക്കുന്നത്”, മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു.

X
Top