അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

75 കോടി രൂപ സമാഹരിക്കാൻ ജെഎംസി പ്രോജക്‌ട്‌സ്

മുംബൈ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഇഷ്യൂ ചെയ്യുന്നതിലൂടെ 75 കോടി രൂപ സമാഹരിക്കാൻ ബോർഡ് അംഗീകാരം നൽകിയതായി ജെഎംസി പ്രോജക്‌ട്‌സ് (ഇന്ത്യ) അറിയിച്ചു. ഈ അറിയിപ്പിനെത്തുടർന്ന് കമ്പനിയുടെ ഓഹരി 4.38 ശതമാനം ഉയർന്ന് 108.35 രൂപയിലെത്തി.

10 ലക്ഷം രൂപ മുഖവിലയുള്ള 750 നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിക്കുന്നതിനാണ് ബോർഡിന്റെ അനുമതി. ഇഷ്യുവിനെ സീരീസ് എ ഡിബഞ്ചറുകൾ, സീരീസ് ബി ഡിബഞ്ചറുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

സീരീസ് എ കടപ്പത്രങ്ങൾക്ക് കീഴിൽ, അലോട്ട്‌മെന്റ് തീയതി മുതൽ 24 മാസത്തെ കാലാവധിയുള്ള 375 സുരക്ഷിതമല്ലാത്ത ലിസ്റ്റ് ചെയ്ത, റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ കമ്പനി അനുവദിക്കും. അതുപോലെ സീരീസ് ബി കടപ്പത്രങ്ങൾക്ക് കീഴിൽ, അലോട്ട്‌മെന്റ് തീയതി മുതൽ 36 മാസത്തെ കാലാവധിയുള്ള 375 സുരക്ഷിതമല്ലാത്ത ലിസ്റ്റ് ചെയ്ത, റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിക്കും.

സിവിൽ കൺസ്ട്രക്‌ഷൻ, ഇൻഫ്രാസ്ട്രക്ചർ ഇപിസി സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് കൽപ്പതരു പവർ ട്രാൻസ്മിഷന്റെ ഉപസ്ഥാപനമായ ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) (ജെഎംസി). ബി ആൻഡ് എഫ്, ജലം, നഗര അടിസ്ഥാന സൗകര്യങ്ങൾ, സിവിൽ എന്നിവയുടെ നിർമ്മാണത്തിൽ ജെഎംസി ഏർപ്പെട്ടിരിക്കുന്നു.

X
Top