റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ജെഎം ഫിനാന്‍ഷ്യല്‍ പ്രീഐപിഒയിൽ 700 കോടി രൂപ സമാഹരിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന ഗ്രൂപ്പായ ജെഎം ഫിനാന്‍ഷ്യലിന്റെ അസറ്റ് മാനേജ്‌മെന്റ് വിഭാഗം കന്നി പ്രീഐപിഒ ഫണ്ടിന്റെ ഒന്നാം ഘട്ടത്തില്‍ 700 കോടി രൂപ സമാഹരിച്ചു.

1500 കോടി രൂപയുടെ ലക്ഷ്യവും 1000 കോടി രൂപയുടെ ഗ്രീന്‍ഷൂ ഓപ്ഷനുമായി ആരംഭിച്ച പദ്ധതിക്ക് അതിസമ്പന്നരുടെയും, ഫാമിലി ഓഫീസുകളുടേയും, നിക്ഷേപ സ്ഥാപനങ്ങളുടേയും അടക്കം വിവിധ തലത്തില്‍ പെട്ട നിക്ഷേപകരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

അടുത്ത 18 മാസത്തിനിടയില്‍ പൊതു വിപണിയില്‍ ലിസ്റ്റു ചെയ്യാന്‍ സാധ്യതയുള്ളതും, മികച്ച വളര്‍ച്ചാ സാധ്യതകളുള്ളതും, ശക്തമായ അടിത്തറയുള്ളതുമായ കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, റിസര്‍ച്ച് പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് മികച്ച പ്രീഐപിഒ അവസരങ്ങള്‍ കണ്ടെത്തുക. രതീഷ് വാര്യരാണ് ഫണ്ട്മാനേജര്‍.

പ്രീഐപിഒ ഘട്ടത്തിലുള്ള മികച്ച കമ്പനികളെ പിന്തുണയ്ക്കുന്നതില്‍ നിക്ഷേപകര്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന വിശ്വാസമാണ് ഒന്നാം ഘട്ടത്തില്‍ ലഭിച്ച ഉയര്‍ന്ന തുക സൂചിപ്പിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് മികച്ച സമ്പത്ത് സൃഷ്ടിക്കാനുള്ള പ്രധാന മാര്‍ഗ്ഗമായി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍മാറിയിട്ടുണ്ടെന്നും കമ്പനി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാനി പറഞ്ഞു.

X
Top