അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രംദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

പുതിയ ഫണ്ട് ഓഫറുമായി ജെഎം ഫിനാൻഷ്യൽ മ്യൂച്വൽ ഫണ്ട്

മുംബൈ: ജെഎം മിഡ്‌ക്യാപ് ഫണ്ട് പുറത്തിറക്കി ജെഎം ഫിനാൻഷ്യൽ മ്യൂച്വൽ ഫണ്ട്. പ്രധാനമായും മിഡ്-ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി സ്കീമാണിത്. ഈ പുതിയ ഫണ്ട് ഓഫർ (NFO) 2022 ഒക്ടോബർ 31 മുതൽ 2022 നവംബർ 14 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും.

ജനസംഖ്യാപരവും ഘടനാപരവുമായ പ്രവണതകളിൽ നിന്ന് നേട്ടമുണ്ടാക്കുന്ന ഉയർന്ന വളർച്ചാ കമ്പനികളിൽ നിക്ഷേപം നടത്താനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നതെന്നും, മിഡ്‌ക്യാപ്‌ നിലവിൽ നിക്ഷേപകർക്ക് ഒരു ദീർഘകാല പോർട്ട്‌ഫോളിയോ നിർമ്മിക്കുന്നതിനുള്ള മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

ആഗോള ഘടകങ്ങളും അസ്ഥിരത പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് ഈ മിഡ്‌ക്യാപ് ഓഫറിൽ നിക്ഷേപിക്കാൻ i-STeP ഓപ്ഷൻ ഉണ്ടായിരിക്കുമെന്നും, ഇതിൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം സ്തംഭിപ്പിക്കാൻ അവസരമുണ്ടെന്നും ജെഎം ഫിനാൻഷ്യൽ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ സിഐഒ സതീഷ് രാമനാഥൻ പറഞ്ഞു.

X
Top