നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറന്നു

ന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ പൊതുജനങ്ങൾക്കായി തുറന്നു നൽകി മുകേഷ് അംബാനി. 7.50 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജിയോ വേൾഡ് പ്ലാസ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്.

ജിയോ വേൾഡ് പ്ലാസയിലൂടെ ഏറ്റവും മികച്ച ആഗോള ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനി അറിയിച്ചു,

നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ജിയോ വേൾഡ് പ്ലാസ നിലകൊള്ളുന്നത്. നാല് തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവയിൽ, 66 ആഡംബര ബ്രാൻഡുകൾ ഉണ്ടാകും.

മുൻനിര ഇന്ത്യൻ ബ്രാൻഡുകളുടെ സ്റ്റോറുകളും ഇവിടെ ഉണ്ടാകും. അംബാനിയുടെ അഭിപ്രായത്തിൽ, ജിയോ വേൾഡ് പ്ലാസ ഒരു വിൽപ്പന കേന്ദ്രം മാത്രമല്ല, സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും വിനോദത്തിന്റെയും പ്രതിനിധാനമാണ്.

കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നു.

മനീഷ് മൽഹോത്ര, അബു ജാനി-സന്ദീപ് ഖോസ്‌ല, രാഹുൽ മിശ്ര, ഫാൽഗുനി, ഷെയ്ൻ പീക്കോക്ക്, റി ബൈ റിതു കുമാർ തുടങ്ങിയ പ്രമുഖ ഡിസൈനർമാരും ജെഡബ്ല്യുപിയിൽ ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ആദ്യ നിലയിൽ ജിതീഷ് കല്ലാട്ടിന്റെ സമകാലിക ശിൽപം സന്ദർശകരെ സ്വാഗതം ചെയ്യും, മൂന്നാം നിലയിൽ മൾട്ടിപ്ലക്‌സ് തിയേറ്റർ, ഗൗർമെറ്റ് ഫുഡ് എംപോറിയം തുടങ്ങിയ വിനോദ ഏരിയകൾ ഒരുക്കിയിരിക്കുന്നു.

ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഹാൻഡ്‌സ് ഫ്രീ ഷോപ്പിംഗ്, വ്യക്തിഗത ഷോപ്പിംഗ് സഹായം എന്നിവ ഇവിടെയുണ്ടാകും

X
Top