ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ജിയോ ഐപിഒ പ്രോസ്‌പെക്‌ടസ്‌ മാര്‍ച്ചില്‍ സമര്‍പ്പിച്ചേക്കും

മാസം അവസാനത്തോടെ റിലയന്‍സ്‌ ഗ്രൂപ്പ്‌ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ്‌ ഐപിഒ പ്രോസ്‌പെക്‌ടസ്‌ സെബിയ്‌ക്ക്‌ സമര്‍പ്പിച്ചേക്കും. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇതെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പബ്ലിക്‌ ഇഷ്യു കൈകാര്യം ചെയ്യുന്നതിനായി 17 ബാങ്കര്‍മാരെയാണ്‌ കമ്പനി നിയോഗിച്ചിട്ടുള്ളത്‌. ഇതില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി, എച്ച്‌എസ്‌ബിസി, ജെപി മോര്‍ഗന്‍, സിറ്റി ഗ്രൂപ്പ്‌, ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ എന്നീ ആഗോള ബാങ്കര്‍മാരും ഉള്‍പ്പെടുന്നു.

വന്‍കിട കമ്പനികള്‍ ഐപിഒ നടത്തുമ്പോള്‍ കുറഞ്ഞത്‌ 2.5 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്തിയാല്‍ മതിയെന്ന സെബിയുടെ പുതിയ ചട്ടത്തിന്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 10-11 ലക്ഷം കോടി രൂപയായിരിക്കും ജിയോയുടെ വിപണിമൂല്യം എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

19.18 ലക്ഷം കോടി രൂപയാണ്‌ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ നിലവിലുള്ള വിപണിമൂല്യം. 20 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ്‌ മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഗ്രൂപ്പില്‍ നിന്ന്‌ ഒരു ഐപിഒ വിപണിയിലെത്തുന്നത്‌.

റിലയന്‍സ്‌ തങ്ങളുടെ പ്രമുഖ ബിസിനസുകളെ വിഭജിക്കാതെ ഒരു കമ്പനിക്ക്‌ കീഴിലായി മുന്നോട്ടുപോകുകയാണ്‌ നേരത്തെ ചെയ്‌തിരുന്നത്‌. ധനകാര്യ സേവന ബിസിനസ്‌ വിഭജിച്ചതിലൂടെ റിലയന്‍സ്‌ ഈ രീതിക്ക്‌ മാറ്റം കുറിച്ചു. അടുത്ത വര്‍ഷം റിലയന്‍സ്‌ റീട്ടെയിലിന്റെ ഐപിഒയും വിപണിയിലെത്തുമെന്നാണ്‌ പ്രതീക്ഷ.

വിവിധ സബ്‌സിഡറികള്‍ ലിസ്റ്റ്‌ ചെയ്യുന്നതിലൂടെ റിലയന്‍സ്‌ ഗ്രൂപ്പിന്‌ കൈവരുന്ന മൂല്യവര്‍ധന ഗണ്യമായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

സാധാരണ നിലയില്‍ ഒരു സബ്‌സിഡറി ഒരു കമ്പനിക്ക്‌ കീഴിലായി ലിസ്റ്റ്‌ ചെയ്യാതെ തുടരുമ്പോള്‍ അതിന്റെ വിപണിമൂല്യം 50 ശതമാനം മാത്രമായാണ്‌ കണക്കാക്കുന്നത്‌. അത്‌ ലിസ്റ്റ്‌ ചെയ്യുമ്പോള്‍ മാത്രമാണ്‌ വിപണി പൂര്‍ണമായ മൂല്യം കല്‍പ്പിക്കുന്നത്‌.

X
Top