എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ച് ജിയോ

ടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ച് ടെലികോം രംഗത്തെ മുന്‍നിരക്കാരായ ജിയോ. 199 രൂപയുടെ പ്ലാനില്‍ 100 രൂപയാണ് ജിയോ വർധിപ്പിച്ചത്. പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യ റീചാര്‍ജില്‍ 349 രൂപ മുടക്കേണ്ടിവരും.

199 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 4ജി ഡേറ്റ എന്നിവ ലഭിച്ചിരുന്നു. ചെലവ് കുറഞ്ഞ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് തിരിച്ചടിയാണ് പുതിയ മാറ്റം.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ പ്ലാന്‍ കാലാവധി തീരുംവരെ 199 രൂപയുടെ പദ്ധതി ലഭിക്കും. അതിനുശേഷം 299 രൂപ പ്ലാനിലേക്ക് മാറേണ്ടിവരും.

199 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 4ജി ഡേറ്റ എന്നിവ ലഭിച്ചിരുന്നു. 299 രൂപയുടെ പുതിയ പ്ലാനില്‍ 25 ജിബി ഡേറ്റ ലഭ്യമാണ്. ഇതിനൊപ്പം അധികം ഉപയോഗിക്കുന്ന ഓരോ ജിബിക്കും 20 രൂപ വീതം മുടക്കേണ്ടി വരും.

അണ്‍ലിമിറ്റഡ് വോയിസ് കോളും ഈ പ്ലാനില്‍ ലഭ്യമാണ്.

X
Top