ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ജിമ്മി ജോർജ്: വോളിബോളിലെ ഇന്ത്യൻ മിശിഹ

ഇറ്റലിയിലെ ഒരു സ്റ്റേഡിയത്തിന് ഉത്തര കേരളത്തില്‍ നിന്നുള്ള ഒരാളുടെ പേരിടണമെങ്കില്‍ ആ വ്യക്തിയുടെ മഹത്വം എത്ര മേലുണ്ടാകും എന്നാലോചിച്ചു കൊള്ളൂ. അതിരുകളില്ലാത്ത ആകാശമാണ് കായിക ലോകത്തിനുള്ളത് എന്ന് തെളിയിക്കുന്ന ഒരു ജീവിതമായിരുന്നു ജിമ്മി ജോര്‍ജിന്റേത്. കണ്ണൂരിലെ പേരാവൂരില്‍ ജനിച്ച് അബുദാബിയിലെയും ഇറ്റലിയിലെയും യൂറോപ്പിലെയും കായികപ്രേമികളെ ത്രസിപ്പിച്ച, മലയാളികള്‍ക്ക് പ്രിയങ്കരനായ വോളിബോള്‍ ഇതിഹാസമാണ്  ജിമ്മി ജോര്‍ജ്.  ഇന്ത്യ എന്ന വിപണി ലോകത്തിനു മുന്നിലേക്കെത്തുന്നതിനു മുന്നേ,  വോളിബോളില്‍ നമുക്ക് പറയത്തക്ക ചരിത്രമൊന്നുമില്ലാതിരുന്ന സമയത്ത് ഒരു ഇന്ത്യക്കാരനായ കളിക്കാരന്‍ അബുദാബിയിലെ പ്രൊഫഷണല്‍ ക്ലബ്ബില്‍ ചേര്‍ന്ന് കളിക്കുന്നതും പിന്നീട്,  ലോകത്തിലെ തന്നെ മികച്ച വോളിബോള്‍ ലീഗ് കളിക്കാനായി ഇറ്റലിയിലെ ക്ലബ്ബുകളില്‍ കളിക്കുകയും ചെയ്യുന്നത് ആ പ്രതിഭയുടെ മാറ്റ് വിളിച്ചോതുന്നുണ്ട്.

വോളിബോള്‍ പ്രേമിയായിരുന്ന അച്ഛനില്‍ നിന്നും കളി പഠിച്ച്, നാട്ടിലെ കോര്‍ട്ടില്‍ പന്ത് കളിച്ചു തുടങ്ങി, പതിനാറാം വയസ്സില്‍ കേരള ടീമിലെത്തുകയും, പത്തൊന്‍പതാം വയസ്സില്‍ നായകനാകുകയും ചെയ്ത ജിമ്മി ജോര്‍ജ് 1974,78,86 ഏഷ്യന്‍ ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 1986 ലെ ഏഷ്യന്‍ ഗെയിംസില്‍ ജിമ്മിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ നേടിയ വെങ്കല മെഡലിനു ശേഷം നാളിതുവരെ അന്താരാഷ്ട്ര തലത്തില്‍ അതിനൊത്ത ഒരു പ്രകടനം നടത്താന്‍ ഇന്ത്യന്‍ വോളി ടീമിനായിട്ടില്ല എന്നത് ഖേദകരമായ സത്യമാണ്. തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ ജിമ്മിയുടെ കോര്‍ട്ടിലെ ജീവിതം തലമുറകള്‍ക്ക് എക്കാലവും പ്രചോദനമായിരിക്കും. ഇറ്റലിയിലെ കായിക ജീവിതത്തിനിടെ 

32 -ആം വയസ്സില്‍ ഒരു കാര്‍ അപകടത്തില്‍ പൊലിഞ്ഞതു വോളിബോളിന്റെ ചരിത്രത്തിലെ തന്നെ മികവുറ്റ കളിക്കാരില്‍ ഒരാളായിരുന്നു. കൊച്ചു കേരളത്തിന്റെ പേര് യൂറോപ്പിലെമ്പാടും ഉയര്‍ത്തിപ്പിടിക്കാന്‍ ജിമ്മിയുടെ സ്മാഷുകള്‍ക്കും സെര്‍വുകള്‍ക്കുമായി എന്നത് ഒരു ചെറിയ നിശ്വാസത്തോടെ എക്കാലവും നമുക്ക് സ്മരിക്കാം.

X
Top