അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ പൊതുമേഖലാ ബാങ്ക് ഓഹരി എക്‌സ് ഡിവിഡന്റ് ട്രേഡിന്

മുംബൈ: കാനറ ബാങ്ക് ഓഹരി, 120 ശതമാനം ലാഭവിഹിതത്തിനായി ബുധനാഴ്ച എക്‌സ് ഡിവിഡന്റ് ട്രേഡ് നടത്തും. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 12 രൂപയാണ് ബാങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം. ജൂണ്‍ 14 ആണ് റെക്കോര്‍ഡ് തീയതി.

2022 ല്‍ നല്‍കിയ 6.5 രൂപയേക്കാള്‍ ഉയര്‍ന്നതാണ് ഇത്തവണ ലാഭവിഹിതം. പ്രമുഖ നിക്ഷേപക, രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി കൂടിയാണിത്. ബാങ്കിന്റെ 3.75 കോടി ഓഹരികള്‍ അഥവാ 2.07 ശതമാനമാണ് അവരുടെ പക്കലുള്ളത്.

നിലവില്‍ 314 രൂപയിലാണ് ബാങ്ക് ഓഹരി. കാനറ ബാങ്കിന്റെ സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തിലുള്ള അറ്റാദായം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 3,174.74 കോടി രൂപയിലെത്തിയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 90.63 ശതമാനം വളര്‍ച്ച.

അറ്റ പലിശ വരുമാനം 23.01 ശതമാനം വര്‍ധിച്ച് 8,616 കോടി രൂപയിലെത്തി.

X
Top