ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) കമ്പനിയുടെ ഓഹരിയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫരീസ്. നേതൃത്വം, അസറ്റ് മിക്‌സ് മെച്ചപ്പെടുത്തല്‍, മാര്‍ജിന്‍ പ്രൊഫൈല്‍, ആരോഗ്യകരമായ ബാലന്‍സ് ഷീറ്റ് എന്നിവയാണ് കമ്പനിയുടെ അനുകൂല ഘടകങ്ങളെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

അതുകൊണ്ടുതന്നെ, നിലവില്‍ 275.40 രൂപ വിലയുള്ള ഓഹരി 325 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 102 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 2022 ല്‍ മാത്രം 50 ശതമാനം ഉയരാനും ഓഹരിയ്ക്കായി.

യാത്രകളുടെ വീണ്ടെടുപ്പ്, ബ്രാന്‍ഡ് ഇക്വിറ്റി, ശക്തമായ പ്രമോട്ടര്‍ ഗ്രൂപ്പ് എന്നിവ കാരണം പ്രീമിയത്തില്‍ വ്യാപാരം തുടരാന്‍ ഇന്ത്യന്‍ ഹോട്ടല്‍സിനാകും. കൂടാതെ ഹോട്ടലുകളുടെ മികച്ച ശൃംഖലയും മുതല്‍ക്കൂട്ടാകും, കമ്പനിയെ സംബന്ധിച്ച കുറിപ്പില്‍ ജെഫരീസ് പറഞ്ഞു.

അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള ഓഹരി കൂടിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 2.16 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ പത്‌നിയ്ക്കും കമ്പനിയിലുള്ളത്. 1902 സ്ഥാപിതമായ ഇന്ത്യന്‍ ഹോട്ടല്‍സ് മിഡ് ക്യാപ്പ് ഓഹരിയാണ്. (വിപണി മൂല്യം31958.99 കോടി രൂപ).

വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയാണ് പ്രവര്‍ത്തനരംഗം. 7500 റൂമുകളോടു കൂടിയ 60 ഫെവ് സ്റ്റാര്‍ ഹോട്ടലുകളാണ് നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സിനുള്ളത്. ലോക പ്രശസ്ത ബ്രാന്‍ഡുകളായ താജ്, സലിക്ഷ്യസ്, വിവാന്റ, ജിന്‍ജര്‍ എന്നിവയ്ക്ക് കീഴിലാണ് ഇവയുള്ളത്. ഒരു ടാറ്റ ഗ്രൂപ്പ് സ്ഥാപനമാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. ഹോസ്പിറ്റാലിറ്റി വ്യവസായം ശക്തിപ്രാപിക്കുന്നതോടെ ഓഹരി ഇനിയും നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബ്രോക്കറേജ് സ്ഥാപനം.

X
Top